19 April Friday

പ്ലസ്‌ വൺ അപേക്ഷാ തീയതി 20 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി.മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക്‌ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലത്തിലാണിത്. സാമ്പത്തിക സംവരണം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന സർട്ടിഫിക്കറ്റുകളും സംബന്ധിച്ച പൂർണ വിവരങ്ങളടങ്ങിയ സർക്കുലറുകൾ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ലഭ്യമാണെന്ന്‌  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു അറിയിച്ചു. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിൽനിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന അത്തരം സീറ്റുകൾ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റിൽ പൊതുമെരിറ്റ് സീറ്റുകളായി പരിവർത്തനം ചെയ്ത് അലോട്ട്മെന്റിന് പരിഗണിക്കും. സാമ്പത്തിക സംവരണ സീറ്റിലേക്ക്‌ പരിഗണിക്കുന്നതിന്‌ വില്ലേജ്‌ ഓഫീസറിൽനിന്ന്‌ വരുമാന സർട്ടിഫിക്കറ്റ്‌ വാങ്ങി സമർപ്പിക്കണം.

പ്ലസ്‌ വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ Apply Online -SWS എന്ന ലിങ്കിലൂടെ അന്തിമമായി സമർപ്പിച്ച ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ്‌ ചെയ്‌ത്‌  അതിലെ  Economically Weaker Section Details Entry  എന്ന ലിങ്കിലൂടെ EWS റിസർവേഷൻ വിവരങ്ങൾ സമർപ്പിക്കണം. വില്ലേജ് ഓഫീസുകളിൽ നിന്നും EWS റിസർവേഷന് ആവശ്യമുള്ള നിശ്‌ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ്  വാങ്ങണം. Income & Assets Certificate നേടുന്നതിനും അപേക്ഷയിൽ പ്രസ്തുത വിവരം ഉൾപ്പെടുത്തുന്നതിനുമായാണ്‌ പ്രവേശന ഷെഡ്യൂൾ 20 വരെ നീട്ടിയത്‌.  വിശദ വിവരങ്ങൾക്ക്‌: www.hscap.kerala.gov.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top