29 March Friday

എംജി ബിരുദം : ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 13, 2017

കോട്ടയം > എം ജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ടുമായി 14ന് വൈകിട്ട് നാലിനുള്ളില്‍ അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 14നുള്ളില്‍ ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല.

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ സാക്ഷ്യപത്രങ്ങളും കോളേജുകളിലെ പരിശോധനയ്ക്കു ശേഷം തിരിച്ചുവാങ്ങണം. ഇവര്‍ കോളേജുകളില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വകലാശാല ഫീസ് അടയ്ക്കേണ്ടതാണ്. അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൌകര്യം ജൂണ്‍ 15 മുതല്‍ 16 വരെ ലഭ്യമാണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. 15 മുതല്‍ 16 വരെ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ സൌകര്യം ലഭ്യമാണ്.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകര്‍ക്ക് നാലാം അലോട്ട്മെന്റ് വരെ താല്‍്കാലികമായി പ്രവേശനം നേടാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ഫിസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം‘കണ്‍ഫര്‍മേഷന്‍ സ്ളിപ് കോളേജില്‍നിന്നും കൈപ്പറ്റേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്. വിവിധപ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.  ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 0481 6555563, 2733379, 2733581.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top