20 April Saturday

യുകെ ഗവേഷണത്തിന് പോസ്റ്റ് സ്റ്റഡിവർക്ക് വിസ ഉദാരമാക്കുന്നു

ഡോ. ടി പി സേതുമാധവൻUpdated: Sunday Aug 11, 2019

പഠനത്തിനുശേഷം പോസ്റ്റ്സ്റ്റഡി വർക്ക് വിസ ലഭിക്കാത്തതുമൂലം യുകെയിൽ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ  എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. എന്നാൽ യുകെയിൽനിന്നും വി എച്ച്സി പൂർത്തിയാക്കിയവരിൽനിന്ന് വർക്ക് വിസ അനുവദിക്കാനുള്ള  യുകെ ഗവൺമെന്റിന്റെ തീരുമാനം യുകെയിൽ ഉപരിപഠനത്തിനെത്തുന്ന   ഗവേഷകർക്ക് ഏറെ പ്രയോജനപ്പെടും.

പിഎച്ച്ഡി പൂർത്തിയാക്കിയശേഷം യുകെയിൽ വർക്കുചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നതിലൂടെ തൊഴിൽചെയ്ത് വരുമാനം ഉണ്ടാക്കാനും ആഗോളതലത്തിൽ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഗവേഷണരംഗത്ത് യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ മുൻനിരയിലാണ്. ഗവേഷണ മികവ്, പുത്തൻ സാങ്കേതിക വിദ്യ എന്നിവയിൽ യുകെ സർവകലാശാലകൾ ഏറെ മുന്നിലാണ്. മികവുറ്റ തൊഴിൽ നൈപുണ്യ മേഖലകളിലാണ് വിസ അനുവദിക്കുന്നത്.

പിഎച്ച്ഡി പൂർത്തിയാക്കിയവർക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിച്ചതിലൂടെ ഇന്ത്യയിൽനിന്നും യുകെയിൽ ഡോക്ടറൽ പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച അവസരങ്ങളാണ്  ലഭിക്കുന്നത്. യുകെയിലെ ഡോക്ടറൽ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന  വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 

ഇന്ത്യയിൽ യുജിസി അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദാനന്തര പഠനം നേടിയിരിക്കണം.

താൽപര്യമുള്ള ഗവേഷണ മേഖലകൾക്കുതകുന്ന അഞ്ച് സർവകലാശാലകൾ  കണ്ടെത്തണം.

ഏത് മേഖലയിലാണോ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കരട് ഗവേഷണ പ്രൊപ്പോസൽ  തയ്യാറാക്കണം.

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS  7 ബാന്റോടുകൂടി  പൂർത്തിയാക്കണം.

അപേക്ഷയോടൊപ്പം 2 റഫറൻസ് കത്തുകളും സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും തയ്യാറാക്കണം.

യുകെ വിദ്യാഭ്യാസത്തിന് നിരവധി സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ഇന്ന് നിലവിലുണ്ട്. ഇന്ത്യ ഗവൺമെന്റുമായി ചേർന്നുള്ള  ഇൻഡോയുകെ സ്കോളർഷിപ്പ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ ഉണ്ട്. കോമൺവെൽത്ത് സ്കോളർഷിപ്പ്, ഫെലിസ്, എറാസ്മസ്മുണ്ടസ്,

ഡിഎഫ്ഐഡി തുടങ്ങി നിരവധി സ്കോളർഷിപ്പുകൾ ഉണ്ട്.

അഡ്മിഷൻ ലഭിച്ചാൽ സ്കോളർഷിപ്പ് ലഭിക്കാനായി ഒരു വർഷം കാത്തിരിക്കുന്നതിൽ തെറ്റില്ല. അഡ്മിഷൻ രണ്ടുവർഷത്തിനകം  പൂർത്തിയാക്കിയാൽ മതി. പഠനച്ചെലവിനായി അസിസ്റ്റന്റ്ഷിപ്പും പാർട്ടൈം തൊഴിലുകളുമുണ്ട്.

അംഗീകാരമുള്ള സർവകലാശാല മാത്രമെ തെരഞ്ഞെടുക്കാവൂ. തുടക്കക്കാർക്ക്ആഗസ്ത്സെപ്തംബർ മാസങ്ങളിലാരംഭിക്കുന്ന സെമസ്റ്ററിൽ കോഴ്സിന് ചേരുന്നതാണ് നല്ലത്.

വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ആസ്തിവിവരക്കണക്കുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.  വിദേശപഠനത്തിന് ബാങ്ക് വായ്പയും ലഭിക്കും.

ബ്രെക്സിറ്റ് നടപ്പിലാക്കുന്നത് യുകെ പാർലമെന്റ് നീട്ടിവച്ചതിനാൽ  യൂറോപ്യൻ യൂണിയൻ പിന്മാറാൻ ഇനിയും കാലതാമസമെടുക്കും. പോസ്റ്റ്സ്റ്റഡി വർക്ക് വിസ നടപ്പാക്കിയതിലൂടെ ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top