20 April Saturday

എംജി സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് ഇന്നുമുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022


കോട്ടയം
എംജി സർവകലാശാലയിൽ ബിഎ, ബികോം, എംഎ, എംകോം, എംഎസ്‌സി (മാത്തമാറ്റിക്സ്) പ്രോഗ്രാമുകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് ബുധൻ മുതൽ  അപേക്ഷ നൽകാം. യുജി ഫുൾ കോഴ്സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്സ് വിഷയങ്ങൾക്ക് സിബിഎസ് 2017 (മോഡൽ1 പ്രൈവറ്റ്) സിലബസിലും പി ജി പ്രോഗ്രാമുകളിൽ എംഎ ഹിന്ദി, സംസ്‌കൃതം, അറബിക്, സിറിയക്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എംഎസ്‌സി മാത്തമാറ്റിക്സ്, എംകോം എന്നീ പ്രോഗ്രാമുകൾക്ക് സിഎസ്എസ് -2019 പ്രൈവറ്റ് സിലബസിലുമാണ് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്.

അപേക്ഷകൾ പിഴകൂടാതെ ഡിസംബർ 13 വരെയും 1,105 രൂപ പിഴയോടെ  14 മുതൽ 23 വരെയും 2,205 രൂപ പിഴയോടെ  24 മുതൽ 31 വരെയും അപേക്ഷ സ്വീകരിക്കും. 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഫ്‌ലൈൻ കോഴ്സുകളുടെ പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും അസിസ്റ്റന്റ് രജിസ്ട്രാർ (പ്രൈവറ്റ് രജിസ്ട്രേഷൻ), മഹാത്മാഗാന്ധി സർവകലാശാല, പിആർ തപാൽ സെക്ഷൻ –-- റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം-–-686560 എന്ന മേൽവിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ അയക്കണം.

വിശദവിവരങ്ങൾക്ക്‌: www.mgu.ac.in/private-registration/ ഫോൺ 0481 2733624 (ബികോം),  8330013005 (എംഎ, എംകോം, എംഎസ്‌സി),  0481 2733681 (ബിഎ).

ബിരുദ ഏകജാലകം: മൂന്നാംറാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
എംജി സർവകലാശാലയിൽ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാമത്തെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് സാധ്യത മനസ്സിലാക്കി കോളേജിൽനിന്ന് നിർദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം നേടണം. റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരമായിരിക്കും പ്രവേശനം.    മൂന്നാമത്തെ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ബുധൻ വൈകിട്ട്‌ നാലിന്‌ മുമ്പ്‌ പൂർത്തീകരിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top