26 April Friday

ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംഎസ്സി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2016

ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംഎസ്സി കോഴ്സുകളുടെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. മെയ് എട്ടിനാണ് പ്രവേശനപരീക്ഷ.

എംഎസ്സി ഫോറസ്ട്രി, എംഎസ്സി വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, എംഎസ്സി എന്‍വയണ്‍മെന്റ് മാനേജ്മെന്റ്, എംഎസ്സി സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി എന്നീ കോഴ്സുകളിലാണു പ്രവേശനം.

എംഎസ്സി ഫോറസ്ട്രി: ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നീ വിഷയങ്ങളിലൊന്ന് ഒരു വിഷയമായി  ബിഎസ്സി അല്ലെങ്കില്‍ അഗ്രികള്‍ച്ചറിലോ ഫോറസ്ട്രിയിലോ ബിരുദം.

എംഎസ്സി വുഡ് സയന്‍സ്: ഫിസിക്സും മാത്തമാറ്റിക്സും കെമിസ്ട്രിയും പഠിച്ച് ബിരുദം. അല്ലെങ്കില്‍ ബിഎസ്സി ഫോറസ്ട്രി.
എംഎസ്സി എന്‍വയണ്‍മെന്റ് മാനേജ്മെന്റ്: ബേസിക് അല്ലെങ്കില്‍ അപ്ളൈഡ് സയന്‍സ് വിഷയങ്ങളിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചറിലോ ഫോറസ്ട്രിയിലോ ബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് എന്‍വയണ്‍മെന്റല്‍ സയന്‍സ്.

എംഎസ്സി സെല്ലുലോസ്: കെമിസ്ട്രി ഒരു വിഷയമായി സയന്‍സ് ബിരുദം. അല്ലെങ്കില്‍ ബിഇ/ബിടെക് മെക്കാനിക്കല്‍/കെമിക്കല്‍ എന്‍ജിനിയറിങ്.
എതു കോഴ്സിലേക്കാണെങ്കിലും ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 45 ശതമാനം മാര്‍ക്ക്.  അപേക്ഷാഫീസ് 1200 രൂപ.

www.fri.icfre.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 18മുതല്‍ മാര്‍ച്ച് 21വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top