03 July Thursday
പരീക്ഷാ കലണ്ടറും പ്രസിദ്ധീകരിച്ചു

എംജി ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാം; അക്കാദമിക കലണ്ടറായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

കോട്ടയം> എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ 2019 -- 20 അധ്യയന വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും അക്കാദമിക കലണ്ടർ അനുസരിച്ച് ക്ലാസുകൾ നടത്തണം. കോളേജുകൾ ജൂൺ ആറിന് തുറക്കും.

ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ  24 ന് ആരംഭിക്കും. നവംബർ 11 ന് അവസാനിക്കും. രണ്ടാം സെമസ്റ്റർ ക്ലാസുകൾ നവംബർ 12 ന് ആരംഭിച്ച് 2020 മാർച്ച് 31 ന് അവസാനിക്കും. മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകൾ ആറിന് ആരംഭിച്ച് ഒക്‌ടോബർ 31 ന് അവസാനിക്കും. നാല്, ആറ് സെമസ്റ്റർ ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിച്ച് 2020 മാർച്ച് 31 ന് അവസാനിക്കും.
 
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ  17 ന് ആരംഭിച്ച് നവംബർ എട്ടിന് അവസാനിക്കും. രണ്ട്, നാല് സെമസ്റ്റർ ക്ലാസുകൾ നവംബർ 11 ന് ആരംഭിച്ച് 2020 മാർച്ച് 31 ന് അവസാനിക്കും. മൂന്നാം സെമസ്റ്റർ ക്ലാസുകൾ 20 ന് ആരംഭിച്ച് നവംബർ എട്ടിന് അവസാനിക്കും. രണ്ടാം സെമസ്റ്റർ(2018-19) ക്ലാസുകൾ ജൂൺ 19 ന് അവസാനിക്കും. 2019 ജൂൺ മുതൽ 2020 മാർച്ച് വരെ 194 പ്രവൃത്തിദിനങ്ങളാണുള്ളത്.

സെപ്തംബർ ഏഴു മുതൽ 15 വരെയാണ് ഓണാവധി. ഡിസംബർ 21 മുതൽ 29 വരെ ക്രിസ്മസ് അവധിയും ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ മധ്യവേനലവധിയുമാണ്. വിവിധ സെമസ്റ്റർ പരീക്ഷകൾ സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷ കലണ്ടർ അനുസരിച്ച് നടത്തണം.  പരീക്ഷ കലണ്ടർ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top