23 April Tuesday

എംജി സർവകലാശാല പൊതുപ്രവേശന പരീക്ഷ : മാർച്ച് ഒന്നുവരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


കോട്ടയം
എംജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023ലെ പൊതുപ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിബിഎ എൽഎൽബി (ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര  ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഓഫ് സയൻസ് (കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്) എന്നിവയാണ്  ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ.

എംഎ, എംഎസ്‌സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയുടെ പ്രവേശന പരീക്ഷയ്‌ക്കും അപേക്ഷ നൽകാം. എംബിഎ പ്രോഗ്രാമിന് www. admission.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയും മറ്റുള്ള കോഴ്‌സുകൾക്ക്  www. cat. mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ ഈ വെബ്‌സൈറ്റുകളിൽ ലഭിക്കും.  ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്‌സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ നിർദിഷ്‌ട യോഗ്യത നേടിയിരിക്കണം.

ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിൽപെട്ടവർക്ക് 1200 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ മെയ് ആറിനും ഏഴിനും തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾ 0481 2733595 എന്ന ഫോൺ നമ്പരിലും cat@mgu.ac.in എന്ന ഇ– -മെയിൽ വിലാസത്തിലും ലഭിക്കും.

എംബിഎ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾക്ക് 0481  2732288 എന്ന ഫോൺ നമ്പരിലും smbs@mgu.ac.in എന്ന ഇ–- മെയിൽ വിലാസത്തിലും ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top