24 April Wednesday

ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം 22മുതല്‍ പാലക്കാട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2016

പാലക്കാട് > ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം ഈ മാസം 22, 23, 24 തീയതികളില്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടക്കും. ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍കോളേജ്, പാരമെഡിക്കല്‍ സ്ഥാപനങ്ങള്‍, നഴ്സിങ് കോളേജുകള്‍ ഉള്‍പ്പെടെ 750ലധികം കോളേജുകളില്‍നിന്ന് 850 കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും.

22ന് സ്റ്റേതിര മത്സരങ്ങളും 23, 24 തീയതികളില്‍ സ്റ്റേജിന മത്സരങ്ങളും നടക്കും. മെഡിക്കല്‍ കോളേജില്‍ മൂന്നു വേദികളാണ് സജ്ജീകരിക്കുക.
സംഘാടകസമിതി രൂപീകരണയോഗം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. എം ബി രാജേഷ് എംപി ചെയര്‍മാനും യൂണിവേഴ്സിറ്റി യണിയന്‍ ചെയര്‍മാന്‍ അമല്‍ അഹമ്മദ് ജനറല്‍ കണ്‍വീനറുമാണ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര്‍ ജയദേവനും ചെയര്‍മാന്‍ ഡോ. മോഹന്‍ദാസുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top