26 April Friday

എംജി സര്‍വകലാശാല ഒന്നും രണ്ടും സെമസ്റ്റര്‍ ബിഎ/ബികോം പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 31, 2017

എം ജി സര്‍വകലാശാല ഒന്നും രണ്ടും സെമസ്റ്റര്‍ ബിഎ/ബികോം(സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷന്‍) ഡിഗ്രി പരീക്ഷ 31ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

ബിഎ പരീക്ഷാ കേന്ദ്രം
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി ഐരാപുരം സിഇടി കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ പരീക്ഷ എഴുതണം.
കോതമംഗലം എംഎ കോളേജ് തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി, കോതമംഗലം എല്‍ദോ മാര്‍ ബസേലിയൂസ് കോളേജില്‍ പരീക്ഷയെഴുതണം.

തേവര എസ്എച്ച് കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം.

എറണാകുളം മഹാരാജാസ് കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത സപ്ളിമെന്ററി വിദ്യാര്‍ത്ഥികള്‍ ഐരാപുരം സിഇറ്റി കോളേജ് ഓഫ് മാനേജ്മെന്റ് സയന്‍സ് & ടെക്നോളജിയില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.
പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ഐരാപുരം സിഇറ്റി കോളേജ് ഓഫ് മാനേജ്മെന്റ് സയന്‍സ് & ടെക്നോളജിയില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. മറ്റെല്ലാ വിദ്യാര്‍ത്ഥികളും അവരവര്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതണം.

ബികോം പരീക്ഷാ കേന്ദ്രങ്ങള്‍

കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങുകയും രജിസ്റ്റര്‍ നമ്പര്‍ 160050024961 മുതല്‍ 25060 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ ആലുവ, ചുണങ്ങാവേലി ബിഎംസി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും, 160050025061 മുതല്‍ 25136 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികളും, 25241 മുതല്‍ 25254 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികളും പിറമാടം ബിപിഎസ് കോളേജിലും രജി.നമ്പര്‍ 25255 മുതല്‍ 25314 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ കാക്കനാട് ഭാവന്‍സ് കോളേജ് ഓഫ് ആര്‍ട്സ് ആന്റ് കൊമേഴ്സിലും മറ്റുള്ളവര്‍ സെന്റ് പോള്‍സ് കോളേജില്‍ തന്നെയും പരീക്ഷയെഴുതണം.

തൃപ്പൂണിത്തുറ ഗവ. കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും, രജിസ്റ്റര്‍ നമ്പര്‍ 160050015191 മുതല്‍ 15306 വരെയും, 15411 മുതല്‍ 15444 വരെയുള്ളവര്‍ പൂത്തോട്ട എസ്എഎം. കോളേജ് ഓഫ് എഡ്യൂക്കേഷനിലും; 160050015445 മുതല്‍ 15543 വരെയുള്ളവര്‍ പെരുമ്പാവൂര്‍ രാജഗിരി വിശ്വജ്യോതി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും, സപ്ളിമെന്ററി ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ ഗവ. കോളേജില്‍ തന്നെയും പരീക്ഷയെഴുതണം.

കാലടി എസ്.എസ്. കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും 160050023431 മുതല്‍ 23528 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ നോര്‍ത്ത് പറവൂര്‍ എസ്.എന്‍.ജി.ഐ.എസ്.റ്റി.യിലും, ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി വിദ്യാര്‍ത്ഥികള്‍ അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്നോളജിയിലും, മറ്റുള്ളവര്‍ കാലടി എസ്.എസ്. കോളേജില്‍ തന്നെയും പരിക്ഷയെഴുതണം.
ആലുവ യു.സി. കോളേജ് തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും, രജി. നമ്പര്‍ 160050029061 മുതല്‍ 29178 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികളും, 29501 മുതല്‍ 29502 വരെയുള്ള ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് & സയന്‍സ് കോളേജിലും, 160050029281 മുതല്‍ 29398 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികളും രണ്ടാര്‍കര എച്ച്.എം. ആര്‍ട്സ് & സയന്‍സ് കോളേജിലും, സപ്ളിമെന്ററി, ഇംപ്രൂവ്മെന്റ് വിദ്യാര്‍ത്ഥികള്‍ പുത്തന്‍കുരിശ് സെന്റ് തോമസ് കോളേജിലും മറ്റുള്ളവര്‍ യു.സി. കോളേജില്‍തന്നെയും പരീക്ഷയ്ക്ക് ഹാജരാകണം.

തേവര എസ്.എച്ച്. കോളേജ് കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ എറണാകുളം ചി•യ വിദ്യാപീഠത്തില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി, അവിടെ പരീക്ഷയെഴുതണം.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവരില്‍ രജി.നമ്പര്‍ 120050044354 മുതല്‍ 44743 വരെയും, 130050041369 മുതല്‍ 42065 വരെയും, 140050046207 മുതല്‍ 46238 വരെയും 150050042163 മുതല്‍ 42231 വരെയുള്ളവര്‍ ആലുവ തോട്ടുമുഖം വൈഎംസിഎ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം. രജി.നമ്പര്‍ 150050042232 മുതല്‍ 42885 വരെയുള്ളവര്‍ പൂത്തോട്ട ശാശ്വതീകാനന്ദ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷയെഴുതണം.

എറണാകുളം സെന്റ് തെരേസാസ് കോളേജ് കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ ഐരാപുരം സിഇടി കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷയെഴുതണം.
 എറണാകുളം മഹാരാജാസ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ ഐരാപുരം സിഇടി കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.
ആലുവ എസ്സിഎംഎസ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.

ഇടക്കൊച്ചി സിയന്ന കോളേജ് കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെനിന്നു ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും, രജിസ്റ്റര്‍ നമ്പര്‍ 160050020411 മുതല്‍ 22497 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികളും, ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി വിദ്യാര്‍ത്ഥികളും ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷനിലും, മറ്റുള്ളവര്‍ സിയന്ന കോളേജില്‍ തന്നെയും പരീക്ഷയെഴുതണം.

തൃക്കാക്കര ഭാരതമാതാ കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങുകയും, 160050011771 മുതല്‍ 11900 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് കൊമേഴ്സിലും, 160050011901 മുതല്‍ 12028 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസിലും, മറ്റുള്ളവര്‍ ഭാരതമാതാ കോളേജില്‍തന്നെയും പരീക്ഷയെഴുതണം.
ചിന്മയ കോളേജ് ഓഫ് ആര്‍ട്സ്, കൊമേഴ്സ് ആന്റ് സയന്‍സ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങുകയും, 160050012841 മുതല്‍ 12940 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ മുളന്തുരുത്തി നിര്‍മ്മല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും, രജിസ്റ്റര്‍ നമ്പര്‍ 160050012941 മുതല്‍ 12972 വരെയും, 160050012661 മുതല്‍ 12740 വരെയും ഉള്ള റഗുലര്‍ വിദ്യാര്‍ത്ഥികളും സപ്ളിമെന്ററി വിദ്യാര്‍ത്ഥികളും കൊച്ചി എസ്ആര്‍ബിഎസ് ഗുജറാത്തി കോളേജിലും പരീക്ഷയെഴുതണം.

മാല്യങ്കര എസ്എന്‍എം കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങുകയും, രജി. നമ്പര്‍ 160050022751 മുതല്‍ 22895 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ നോര്‍ത്ത് പറവൂര്‍ മാര്‍ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീല്‍ ആര്‍ട്സ്&സയന്‍സ് കോളേജിലും 160050022986 മുതല്‍ 23021 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ കുന്നുകര എം.ഇഎസ്റ്റിഒ അബ്ദുള്ള മെമ്മോറിയല്‍ കോളേജിലും, 160050023022 മുതല്‍ 23147 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ നോര്‍ത്ത് പറവൂര്‍, മന്നം എച്ച്ഡിപിവൈ കോളേജ് ഓഫ് എജ്യൂക്കേഷനിലും പരീക്ഷയെഴുതണം. മറ്റുള്ളവര്‍ എസ്എന്‍എം കോളേജില്‍തന്നെ പരീക്ഷയെഴുതണം.

കൊച്ചി, കൊച്ചിന്‍ കോളേജ് തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങുകയും, രജിസ്റ്റര്‍ നമ്പര്‍ 16005001381 മുതല്‍ 13246 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ ഇടക്കൊച്ചി അക്വിനാസ് കോളേജിലും, 160050013247 മുതല്‍ 13372 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂര്‍ ജയ്ഭാരത് കോളേജിലും, 160050013373 മുതല്‍ 13501 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ കുഴിവേലിപ്പടി കെ.എം.ഇ.എ. ആര്‍ട്സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ ആലുവ ഇടത്തല എംഇഎസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലും 160050013722 മുതല്‍ 13931 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികള്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളേജ് ഓഫ് അപ്ളൈഡ് സയന്‍സസിലും 160050013932 മുതല്‍ 14017 വരെയുള്ള ഫിനാന്‍സ് & ടാക്സേഷന്‍ വിദ്യാര്‍ത്ഥികളും 160050014121 മുതല്‍ 14123 വരെയുള്ള ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് & അപ്ളൈഡ് സയന്‍സസിലും പരീക്ഷയെഴുതണം.
വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top