26 April Friday

ഫാര്‍മസി (ഹോമിയോ)സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 31, 2017

തിരുവനന്തപുരം > നവംബര്‍ 15ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/സപ്ളിമെന്ററി (2015/2016 അഡ്മിഷന്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍നിന്ന് നവംബര്‍ എട്ടുവരെ ലഭിക്കും.

അപേക്ഷകള്‍ പിഴില്ലാതെ എട്ടിന് വൈകിട്ട് അഞ്ചുവരെയും പത്തുരൂപ പിഴയോടെ പത്തിന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 200 രൂപ നിരക്കില്‍ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസറുടെ പേരില്‍ എസ്ബിഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകളും ഡിഡിയും നിശ്ചിത തീയതികള്‍ക്കകം പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം വിലാസത്തില്‍ അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top