18 April Thursday

ബിടെക് ഇയര്‍ ഔട്ട് വ്യവസ്ഥയില്‍ ഇളവ് ഈ വര്‍ഷം മാത്രം

സ്വന്തം ലേഖകന്‍Updated: Sunday Jul 31, 2016

തിരുവനന്തപുരം > സാങ്കേതിക സര്‍വകലാശാലയില്‍ ബി ടെക് വിദ്യാര്‍ഥികളുടെ ഇയര്‍ ഔട്ട് വ്യവസ്ഥയില്‍ ഇളവ് വരുത്തി. വിദ്യാര്‍ഥിസംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.  ആദ്യ രണ്ട് സെമസ്റ്റിലെ 47 ക്രെഡിറ്റുകളില്‍ 35 എണ്ണം വിജയികാത്തവരെ മൂന്നാം സെമസ്റ്റിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷത്തേക്ക് മാത്രം 26 ക്രെഡിറ്റുകള്‍ വിജയിച്ചാല്‍ മതിയെന്ന് ഇളവ് വരുത്തി. ഇയര്‍ ഔട്ട് പൂര്‍ണമായും എടുത്തുകളയണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

ആദ്യ രണ്ട് സെമസ്റ്ററിലെ ക്രെഡിറ്റുകള്‍ വിജയിക്കാന്‍ മൂന്നാം സെമസ്റ്റിന് മുമ്പ് മൂന്ന് അവസരം നല്‍കുമെന്ന സര്‍വകലാശാല റെഗുലേഷനിലെ വ്യവസ്ഥ ഇത്തവണ പാലിക്കാന്‍ കഴിയാത്ത സാഹച്യത്തില്‍ കൂടിയാണ് വിജയിക്കേണ്ട ക്രെഡിറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top