29 March Friday

നേഴ്‌സിംഗ് കോഴ്‌സുകളിൽ പരിയാരത്ത് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2016

കണ്ണൂർ > അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളേജ്) കീഴിലുള്ള നേഴ്‌സിംഗ് കോളേജിൽ ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സിനും നേഴ്‌സിംഗ് സ്‌ക്കൂളിൽ ജനറൽ നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. അതത് സ്ഥാപന ത്തിലെ പ്രിൻസിപ്പാൾ ഓഫീസിൽ നിന്നും അപേക്ഷാ ഫോറം നേരിട്ട് ലഭ്യമാണ്.

ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സിൽ അപേക്ഷാഫോറത്തിനും പ്രോസ്‌പെക്ടസിനും 600 രൂപയാണ് വില. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും അപേക്ഷി ക്കാം. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കുന്നവർ പ്രിൻസിപ്പാൾ, പരിയാരം നേഴ്‌സിംഗ് കോളേജ് എന്നപേരിൽ പരിയാരത്ത് മാറാവുന്ന രീതിയിലെടുത്ത 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തം 50% മാർക്കിൽ കുറയാതെ നേടിയ ഹയർസെക്കന്ററി വിജയമാണ് ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സിലെ അടിസ്ഥാന യോഗ്യത.

40 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായവർക്കാണ് ജനറൽ നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിൽ അപേക്ഷിക്കാൻ കഴിയുക. അപേക്ഷാ ഫോറത്തിനും പ്രോസ്‌പെക്ടസിനുമായി 200 രൂപയാണ് വില. നേഴ്‌സിംഗ് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഓഫീസിൽ നിന്ന് നേരിട്ട് അപേക്ഷാഫോറം ലഭിക്കും. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോ ഡ് ചെയ്തും അപേക്ഷിക്കാൻ കഴിയും. ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കുന്നവർ പ്രിൻസിപ്പാ ൾ, സ്‌കൂൾ ഓഫ് നേഴ്‌സിംഗ്, പരിയാരം എന്നപേരിൽ പരിയാരത്ത് മാറാവുന്നരീതിയിലെടുത്ത ഡി.ഡി സഹിതമാണ് അപേക്ഷിക്കേണ്ടത്. www.mcpariyaram.com എന്നതാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വിലാസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top