29 March Friday

പ്ളസ്‌വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

തിരുവനന്തപുരം > ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളിലുള്ള അപേക്ഷകള്‍, ഫീസ് അടച്ച് മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ജൂലൈ 11നകം സമര്‍പ്പിക്കണം. 

ഫീസ് വിവരം: പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷമ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ.  ഒരു കാരണവശാലും അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി  ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്‍കുന്ന സോഫ്ട്വെയര്‍ ഉപയോഗിച്ച് ജൂലൈ 15നകം പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top