20 April Saturday

പിജി മെഡിക്കൽ സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടാൻ അഖിലേന്ത്യ സീറ്റിൽനിന്ന്‌ വിടുതൽ നേടണം

വെബ് ഡെസ്‌ക്‌Updated: Friday May 1, 2020


തിരുവനന്തപുരം
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) അഖിലേന്ത്യാ കൗൺസലിങ്ങിലൂടെ പി ജി മെഡിക്കൽ അഖിലേന്ത്യാ ക്വോട്ടാ സീറ്റുകളിൽ പ്രവേശനം നേടിയവർക്ക്‌ സംസ്ഥാന പ്രവേശന കമീഷണറുടെ അലോട്ടുമെന്റിൽ ഇവിടെ പ്രവേശനം നേടണമെങ്കിൽ അഖിലേന്ത്യാ സീറ്റുകളിൽനിന്ന്‌ വിടുതൽ നേടണമെന്ന്‌  പരീക്ഷാ കമീഷണർ അറിയിച്ചു. 

വിടുതൽ വിവരങ്ങൾ സൂചിപ്പിക്കുന്ന ‘റെസിഗ്‌നേഷൻ ലെറ്റർ’ തുടർന്നുള്ള അലോട്ടുമെന്റിലൂടെ പ്രവേശനം ലഭിക്കുന്ന കോളേജിൽ വ്യക്തിഗത പ്രവേശനത്തിന്‌ ഹാജരാക്കുമ്പോൾ സമർപ്പിക്കണം. സംസ്ഥാനത്തെ പി ജി മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഒന്നാംഘട്ട താൽക്കാലിക അലോട്ടുമെന്റ്‌ പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക്‌  ‘virtual admission’ വഴി അതത്‌ കോളേജുകളിൽ പ്രവേശനം നേടാൻ മെയ്‌ നാലുവരെ അനുവദിച്ചിട്ടുണ്ട്‌. ഹെൽപ്പ്‌ലൈൻ: 0471 2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top