12 July Saturday

എംടെക് പോളിമര്‍ സയന്‍സ് ആന്‍ഡ്് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2015

കോട്ടയം > എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമിന് ജനുവരി 22 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 600 രൂപ. എസ്സി, എസ്ടി വിഭാഗത്തിന് 300 രൂപ. പ്രവേശനം മാര്‍ച്ച് 31ന് അവസാനിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളുടെ കോപ്പികള്‍ സഹിതം അപേക്ഷകന്റെ പേരും മതിയായ സ്റ്റാമ്പ് പതിച്ച് പ്രൊഫസര്‍ ആന്റ് ഹെഡ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, മഹാത്മാഗാന്ധി സര്‍വകലാശാല, പി ഡി ഹില്‍സ് പിഒ, കോട്ടയം, പിന്‍ 686560 (ഫോണ്‍ 0481–2731036) എന്ന വിലാസത്തില്‍ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top