20 April Saturday
ഓപ്ഷന്‍ ഇന്ന് 3വരെ

എന്‍ജിനിയറിങ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 29, 2017

തിരുവനന്തപുരം > സംസ്ഥാനത്തെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബിഫാം കോഴ്സുകളിലേക്കുമുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

28ന് രാവിലെ പത്തിന് ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാര്‍ഥ പ്രവേശനം ഉറപ്പുവരുത്തുന്നില്ല. എന്നാല്‍, ഇത് ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്/ കോളേജ് സാധ്യതമാത്രമാണ് സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനും ഇതിനോടകം നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും 29ന് പകല്‍ മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.

ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്സ്- കോളേജ് കോമ്പിനേഷനുകളിലേക്ക് പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകള്‍ നല്‍കാന്‍ അവസരമുണ്ടായിരിക്കുന്നതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top