28 March Thursday
സിബിഎസ്ഇ 10–ാംക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

96.21 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2016

ന്യൂഡല്‍ഹി > സിബിഎസ്ഇ പത്താംക്ളാസ് ഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാനം. പത്ത് റീജ്യണലുകളിലെയും ഫലമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞതവണ 97.32 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്താണ്– 99.87 ശതമാനം. 99.69 ശതമാനം നേടിയ ചെന്നൈയാണ് രണ്ടാമത്. 96.36 ശതമാനവുമായി പെണ്‍കുട്ടികളാണ് മുന്നില്‍. 96.11 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ പരീക്ഷയെഴുതിയ 98.87 ശതമാനം പേര്‍ വിജയിച്ചു. 98.85 ശതമാനമാണ് കേന്ദ്രീയ വിദ്യാലയങ്ങളിലെ വിജയം. 86.61 ശതമാനം വിജയവുമായി സര്‍ക്കാര്‍ സ്കൂളുകള്‍ റെക്കോഡ് നേട്ടം കൈവരിച്ചു. ഓപണ്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ 97.72 ശതമാനം പേര്‍ വിജയിച്ചു.
www.cbseresults.nic.in ല്‍ വെബ്സൈറ്റില്‍ ഫലമറിയാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top