20 April Saturday

എം ജി ബിരുദ ഏകജാലകം : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 28, 2017

കോട്ടയം  > എം ജി സര്‍വകലാശാല ഏകജാലകം വഴി 2017ല്‍ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് ബുധനാഴ്ച വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. 28 ന് വൈകിട്ട് നാലിനകം ഫീസ് അടക്കാത്തവരുടെയും ഫീസടച്ച  ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല.

അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതോ സ്ഥിര പ്രവേശം നേടേണ്ടതോ ആണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ മാറ്റം വന്നേക്കാം.  ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം.  ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. 29 മുതല്‍ 30 വരെ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ സൌകര്യമുണ്ട്.  

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫിസ് അടച്ച് സ്ഥിര പ്രവേശം ഉറപ്പുവരുത്തണം. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകളിലൂടെ സ്ഥിര പ്രവേശം നേടിയവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതില്ല.  നിലവില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പക്ഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ താത്കാലിക പ്രവേശനം നേടേണം. എന്നാല്‍ ഒന്നും രണ്ടും അലോട്ട്മെന്റില്‍ ലഭിച്ച അലോട്ട്മെന്റ് സ്റ്റാറ്റസ് തന്നെയാണു മൂന്നാം അലോട്ട്മെന്റിലും കാണിക്കുന്നതെങ്കില്‍ അതേ കോളേജില്‍ തന്നെ പ്രവേശനത്തിനായി വീണ്ടും റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. 
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നടത്തുന്ന ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ ക്ളാസുകള്‍ 29 ന് ആരംഭിക്കും.  ഒന്നും രണ്ടും മൂന്നും അലോട്മെന്റുകളില്‍ സ്ഥിരപ്രവേശം നേടിയവര്‍ മാത്രം ക്ളാസുകളില്‍ ഹാജരായാല്‍ മതിം.  താല്‍കാലിക പ്രവേശം നേടിയവര്‍ സ്ഥിരപ്രവേശം നേടുന്ന മുറക്ക് ക്ളാസുകളില്‍ ഹാജരായാല്‍ മതി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top