06 June Tuesday

എംജി പിജി പ്രവേശന പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2017

കോട്ടയം > എം ജി സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ(ക്യാറ്റ് -എംജിയു) അഡ്മിറ്റ് കാര്‍ഡും , നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷാനമ്പരും പാസ്വേഡും നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടത്.

പ്രവേശനപ്പരീക്ഷ ജൂണ്‍ 10, 11 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്കൂള്‍, കോട്ടയം സിഎംഎസ് കോളേജ്, എറണാകുളം കളമശേരി സെന്റ് പോള്‍സ് കോളേജ്, കോഴിക്കോട് കുറ്റിച്ചിറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top