08 May Wednesday

പിജി മെഡിക്കല്‍ കോഴ്സ് പ്രവേശനം: പുതുക്കിയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2017

തിരുവനന്തപുരം > നീറ്റ് പിജി 2017ലെ യോഗ്യതാ മാനദണ്ഡം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കുറച്ചിട്ടുള്ള സാഹചര്യത്തില്‍ പുതുതായി യോഗ്യത നേടിയവര്‍ക്ക് www.cee. kerala.gov.in വെബ്സൈറ്റിലൂടെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൌകര്യം 25ന് വൈകിട്ട് അഞ്ചുമുതല്‍ 26ന് രാത്രി 11 വരെ ലഭ്യമാക്കിയിരുന്നു. 21ന് പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് കമ്പയിന്‍ഡ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും 26ന് രാത്രി 11 വരെ പുതുതായി രജിസ്റ്റര്‍ ചെയ്തവരെയും ഉള്‍പ്പെടുത്തി പുതുക്കിയ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുതുതായി രജിസ്റ്റര്‍ ചെയ്ത് റിവൈസ്ഡ് കേരള സ്റ്റേറ്റ് കമ്പയിന്‍ഡ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജനറല്‍ ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കാന്‍ താഴെ പറയുന്ന രേഖകള്‍ മെയ് 28ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷന് ഹാജരാക്കണം.

കേരള നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍, എസ്സി/എസ്ടി വിഭാഗക്കാര്‍ തഹസില്‍ദാര്‍ നല്‍കുന്ന കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, എസ്ഇബിസി വിഭാഗക്കാര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്.

കൂടാതെ ഇതുവരെ ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഫീസ്, പണമായി ഒടുക്കുന്നതിനുള്ള സൌകര്യം സ്പോട്ട് അഡ്മിഷന് ഒരുക്കും. അതിനായി രക്ഷാകര്‍ത്താവിന്റെയോ/വിദ്യാര്‍ഥിയുടെയോ പാന്‍ കാര്‍ഡിന്റെ കോപ്പി കൈവശം കരുതണം. വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്ത സ്പോട്ട് അഡ്മിഷന്‍ സ്ളിപ് അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top