19 April Friday
ബിഫാം, ഫാം ഡി കോഴ്സുകളിലേക്കും അപേക്ഷിക്കാം

മെഡിക്കല്‍/ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ അപേക്ഷ മാര്‍ച്ച് 9 വരെ നീട്ടി

സ്വന്തം ലേഖകന്‍Updated: Tuesday Feb 28, 2017

തിരുവനന്തപുരം > മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 10ന് വൈകിട്ട് അഞ്ചിനകം പ്രവേശന കമീഷണറുടെ ഓഫീസില്‍ എത്തിക്കണം. ഇതിനൊപ്പം സംസ്ഥാനത്തെ ബിഫാം, ഫാം ഡി എന്നീ കോഴ്സുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാം.

ഇരു കോഴ്സുകളിലെയും പ്രവേശനത്തിന് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിലെ പേപ്പര്‍-ഒന്ന് (ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഇതിനകം ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ "KEAM 2017- Online Application'' എന്ന ലിങ്കില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്തശേഷം ബിഫാം, ഫാം ഡി കോഴ്സുകള്‍ തെരഞ്ഞെടുക്കാം.

ഇത്തരക്കാര്‍ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധരേഖകളും വീണ്ടും അയക്കാന്‍ പാടില്ല. ബിഫാം, ഫാം ഡി കോഴ്സുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും നിയമാവലിയും ഉള്‍പ്പെടുന്ന പ്രോസ്പെക്ട്സ് സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാതീയതി നീട്ടിയതിന്റെയും രണ്ട് കോഴ്സുകളിലേക്ക് പുതുതായി അപേക്ഷിക്കുന്നതിനുമുള്ള വിശദാംശങ്ങളും www.cee.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top