10 July Thursday

ഫസ്റ്റ്ബെല്ലില്‍ പ്ലസ്ടു ക്ലാസ്‌ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
കൈറ്റ്- വിക്ടേഴ്സ് വഴി ഫസ്റ്റ് ബെൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസ്‌ ബുധൻമുതൽ പുനരാരംഭിക്കും. രാവിലെ എട്ടുമുതൽ 10.30 വരെയും വൈകിട്ട്‌ അഞ്ചുമുതൽ 6.30 വരെയുമായി ഏഴു ക്ലാസാണ്  ഉണ്ടാവുക. ഇതനുസരിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് രാവിലെ 10നും പ്രീപ്രൈമറി കിളിക്കൊഞ്ചൽ 10.30നും ആയിരിക്കും. പത്താംക്ലാസിന് പകൽ 11 മുതൽ 12.30 വരെ മൂന്നു ക്ലാസ്‌ ഉണ്ടായിരിക്കും. രണ്ടുമുതൽ എട്ടുവരെയുള്ള ക്ലാസ്‌ യഥാക്രമം പകൽ 12.30, 1, 1.30, 2, 2.30, 3, 3.30 സമയങ്ങളിൽ സംപ്രേഷണം ചെയ്യും.

ഒമ്പതാം ക്ലാസിന് വൈകിട്ട്‌ നാലുമുതൽ അഞ്ചുവരെ രണ്ടു ക്ലാസ്‌  ഉണ്ടായിരിക്കും. നവംബർ ഒന്നിനുശേഷം പുതിയ സമയക്രമമായിരിക്കും ക്ലാസുകൾക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top