18 April Thursday

കലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബിരുദ/പിജി പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017


കലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2017-18 അധ്യയന വര്‍ഷത്തെ ഡിഗ്രി/പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദ പ്രോഗ്രാമുകള്‍: അഫ്സല്‍-ഉല്‍-ഉലമ/അറബിക്/ഇക്കണോമിക്സ്/ഇംഗ്ളീഷ്/ഹിന്ദി/മലയാളം/ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഫിലോസഫി/സംസ്കൃതം/സോഷ്യോളജി/ബികോം/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍:
അറബിക്/ഇക്കണോമിക്സ്/ഇംഗ്ളീഷ്/ഹിന്ദി/മലയാളം/ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഫിലോസഫി/സംസ്കൃതം/സോഷ്യോളജി/എംകോം/എംഎസ്സി മാത്തമാറ്റിക്സ്.

അപേക്ഷ ഫീസിനൊപ്പം ഒന്നാംവര്‍ഷ ട്യൂഷന്‍ ഫീസും നിര്‍ബന്ധമായി അടയ്ക്കണം. ഫീസാനുകൂല്യത്തിന് അര്‍ഹതയുള്ള എസ്സി/എസ്ടി/ഒഇസി വിഭാഗം വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ് അടയ്ക്കേണ്ടതില്ല. അവര്‍ ഫീസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മെട്രിക്കുലേഷന്‍ ഫീസ്, റെക്കഗ്നിഷന്‍ ഫീസ്, തപാല്‍ചാര്‍ജ് മുതലായവയില്‍ ബാധകമായ ഫീസുകളും അപേക്ഷാസമയത്ത് അടയ്ക്കണം. ഓണ്‍ലൈനായോ, അക്ഷയ, ഫ്രണ്ട്സ്, എസ്ബിഐ ഇ-ചലാന്‍, പോസ്റ്റോഫീസ് മുഖേനയോ ഫീസ് അടയ്ക്കാം.


ഫീസ് അടച്ചതിനുശേഷം www.sdeuoc.ac.in എന്ന വെബ്സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലിങ്കില്‍കൂടി അപേക്ഷിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും കോണ്‍ടാക്ട് ക്ളാസ് നിര്‍ബന്ധമാണ്. ഒരു കോണ്‍ടാക്ട് ക്ളാസ് സെന്ററില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ അപേക്ഷകള്‍ ഉണ്ടായാല്‍ അടുത്തുള്ള മറ്റ് സെന്ററുകള്‍ അനുവദിക്കും. ഇപ്രകാരം സെന്ററുകള്‍ മാറ്റുന്നതിനുള്ള അവസരം പിഴകൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ നവംബര്‍ 10ന് ശേഷം നല്‍കും. ഇപ്രകാരം മാറ്റംവരുത്തിയ അപേക്ഷ വിദൂരവിദ്യാഭ്യാസത്തില്‍ നവംബര്‍ 20 മുതല്‍ സ്വീകരിക്കും. പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ പത്ത്. നൂറ് രൂപ പിഴയോടെ നവംബര്‍ 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. വിവരങ്ങള്‍ക്ക്  www.sdeuoc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top