01 July Tuesday

ജെഇഇ അഡ്വാൻസ്‌ഡ്‌ രജിസ്‌ട്രേഷൻ സെപ്‌തംബർ 11 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 27, 2020


തിരുവനന്തപുരം
രാജ്യത്തെ ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌തംബർ 11 മുതൽ 16 വരെ നടത്താം.   സെപ്‌തംബർ 17 വരെ http://jeeadv.ac.in ൽ ഫീസ് അടയ്ക്കാം . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ദില്ലി മുഖ്യസംഘാടകരായ പരീക്ഷയുടെ  വിശദ വിജ്‌ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

സെപ്‌തംബർ 27നാണ്‌ പരീക്ഷ. ഒക്ടോബർ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും.   ജെഇഇ മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന   2. 5 ലക്ഷം പേർക്കാണ്‌ ജെഇഇ അഡ്വാൻസ്‌ഡ്‌ എഴുതാൻ അവസരം.

ജെഇഇ അഡ്വാൻസ്ഡിന്റെ  പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് നടക്കാനിരിക്കുന്ന ജെഇഇ മെയിനിന്റെ  ഫലം സെപ്‌തംബർ 10 നകം പ്രതീക്ഷിക്കാം. ജെഇഇ അഡ്വാൻസിഡിന്‌ ഇത്തവണ പ്ലസ്‌ ടു (തത്തുല്യം) മാർക്കിൽ 75 ശതമാനം വേണമെന്ന നിബന്ധന കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. വിശദ വിവരങ്ങൾ http://jeeadv.ac.in വെബ്‌സൈറ്റിലെ
ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top