07 July Thursday

പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂൾവിക്കിക്ക്‌ ദേശീയ അവാർഡ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 27, 2020


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂൾവിക്കിക്ക്‌ സാങ്കേതിക മികവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
‘അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്- കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്കൂൾവിക്കിയിൽ ഒരുക്കിയതിനാണ്‌  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷന്(കൈറ്റ്)  ‍ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചത്‌. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ ആർ പി/ എസ് സി എം/സി ആർ എം) വിഭാഗത്തിലാണ് ‘സ്കൂൾവിക്കി'ക്ക് അവാർഡ്.  വീഡിയോ കോൺഫറൻസിങ് വഴി  ബുധനാഴ്‌ച നടത്തിയ അവാർഡ് ദാന ചടങ്ങിൽ കൈറ്റ് സി ഇ ഒ  കെ.  അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.

കേരളത്തിലെ 15000 സ്കൂളുകളെ കോർത്തിണക്കി വിക്കി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ 2009 ൽ തുടങ്ങിയ ‘ സ്കൂൾവിക്കി'ക്ക് ഇതിനകം അന്താരാഷ്ട്രതലത്തിൽ സ്റ്റോക്ഹോം ചലഞ്ച് ബഹുമതി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിലും  കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ഡിജിറ്റൽ കരുത്ത് അക്ഷരവൃക്ഷത്തിലൂടെ തെളിയിച്ച എല്ലാ അണിയറ പ്രവർത്തകരെയും കുട്ടികളെയും പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top