26 April Friday

ബിഎസ്സി ബയോകെമിസ്ട്രി മെഡിക്കല്‍ മൈക്രോബയോളജി, പ്രവേശനത്തിന് അപേക്ഷ 12വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2016

തിരുവനന്തപുരം > കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററില്‍ ബിഎസ്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി, ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി എന്നീ കോഴ്സുകള്‍ക്കും തലശേരി– കോ–ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ്, കോഴിക്കോട് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി, ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി  കോഴ്സുകളിലെ മെറിറ്റ് സീറ്റുകളിലേക്കും ആഗസ്ത് 12 വരെ അപേക്ഷിക്കാം. പ്രോസ്പെക്ട്സ് www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കോഴ്സുകള്‍ക്കും www.lbscentre.in  എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ 26 മുതല്‍ ആഗസ്ത് 10 വരെ അപേക്ഷാഫീസ് അടയ്ക്കാം. 11 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം 12ന് പകല്‍ അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എക്സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2560360, 361, 362, 363, 364, 365.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top