18 April Thursday

ഓൺലൈന്‍ പഠനത്തിന്‌ സമയം വിനിയോഗിക്കണം: യുജിസി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


തിരുവനന്തപുരം
കോവിഡ്‌ –-19 വൈറസ്‌ വ്യാപനം തടയാൻ രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തിൽ വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർഥികളും അധ്യാപകരും  ഓൺലൈൻ പഠനത്തിന്‌ സമയം വിനിയോഗിക്കണമെന്ന്‌  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ (യുജിസി ) അഭ്യർഥിച്ചു.   എംഎച്ച്ആർഡി, യുജിസി,  അന്തർ സർവകലാശാലാ കേന്ദ്രങ്ങൾ (ഐയുഎസ്‌), -ഇൻഫർമേഷൻ ആൻഡ്‌ ലൈബ്രറി നെറ്റ്‌വർക്ക്‌, കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്യൂണിഷേൻ  എന്നിവയുടെ നിരവധി ഐസിടി സംരംഭങ്ങളിലൂടെ പഠനം നടത്താം. സർക്കാർ അധിഷ്‌ഠിത  ഐസിടി സംരംഭങ്ങളെക്കുറിച്ചുള്ള ലിങ്കുകളും യുജിസി പ്രസിദ്ധീകരിച്ചു.

https://storage.googleapis.com/uniquecourses/online.html
എംഎച്ച്‌ ആർഡിയുടെ സ്വയം -ഓൺലൈൻ കോഴ്‌സുകൾ  രജിസ്‌ട്രേഷൻ ഇല്ലാതെ സൗജന്യമായി ഈ വെബ്‌സൈറ്റ്‌ ലിങ്കിൽ ലഭിക്കും. 2020 ജനുവരി സെമസ്റ്ററിന് സ്വയത്തിൽ (swayam.gov.in) രജിസ്റ്റർ ചെയ്തവർക്ക്‌ പഠനം സാധാരണപോലെ നടത്താം.

http://ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php
സ്വയം യുജി, പിജി (അനധ്യാപക), ആർക്കൈവ്ഡ് കോഴ്‌സുകളിലെ പഠന സാമഗ്രികൾ ഈ വെബ്‌സൈറ്റ്‌ ലിങ്കിൽ ലഭിക്കും

epgp.inflibnet.ac.in
ഇ-പിജി പാഠശാല വെബ്‌സൈറ്റാണിത്‌. സാമൂഹികശാസ്ത്രം ആർട്‌സ്, ഫൈൻ ആർട്‌സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിതശാസ്ത്രം തുടങ്ങി 70 വിഷയങ്ങളിലെ ബിരുദാനന്തര കോഴ്‌സുകൾക്ക് ഉന്നതനിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക  -ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മൊഡ്യൂളുകൾ ഇതിൽ ലഭ്യമാണ്.

http://cec.nic.in  
ബിരുദവിഷയങ്ങളിൽ ഇ- കണ്ടന്റ് കോഴ്‌സ്‌വെയർ ഈ വെബ്‌സൈറ്റിൽ ലഭിക്കും.  87 ബിരുദ കോഴ്‌സുകൾക്ക് 24,110 ഇ- –-ഉള്ളടക്ക  മോഡ്യൂൾ ഇവിടെ ലഭിക്കും

https://www.swayamprabha.gov.in
സ്വയംപ്രഭ വെബ്‌സൈറ്റാണിത്‌.  ആർട്‌സ്, സയൻസ്, കൊമേഴ്‌സ്, പെർഫോമിങ്‌ ആർട്‌സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങൾ, എൻജിനിയറിങ്‌ , സാങ്കേതികവിദ്യ, നിയമം, മെഡിസിൻ, കൃഷി തുടങ്ങി വൈവിധ്യ വിഷയങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്‌സ് ഉള്ളടക്കം 32 ഡിടിഎച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത്  എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭ്യമാകും.  ഈ ചാനലുകളെല്ലാം സൗജന്യമാണ്. കേബിൾ ഓപ്പറേറ്റർ മുഖേന അവ ലഭ്യമാക്കാം

https://www.youtube.com/user/cecedusat
സിഇസി- യുജിസി യു ട്യൂബ് ചാനൽ ലിങ്കാണിത്‌. ഇതിലൂടെ വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകൾ  സൗജന്യമായി ലഭ്യമാകും.

https://ndl.iitkgp.ac.in
ദേശീയ ഡിജിറ്റൽ ലൈബ്രറിയുടെ ഈ വെബ്‌സൈറ്റ്‌  അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റൽ കലവറ.

:https://shodhganga.inflibnet.ac.in
ഗവേഷക വിദ്യാർഥികൾ തങ്ങളുടെ പിഎച്ച്ഡിക്കു വേണ്ടി സമർപ്പിച്ച 2,60,000 ഇലക്‌ട്രോണിക് തീസീസുകളുടെയും ഡെസർട്ടേഷനുകളുടെയും ഡിജിറ്റൽ കലവറയാണ്‌ ഈ വെബ്‌സൈറ്റ്‌. 

https://ess.inflibnet.ac.in
 വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ  ജേർണലുകൾ, ഗ്രന്ഥസൂചിക, അവലംബകങ്ങൾ, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങൾ എന്നിവ അംഗത്വ സ്ഥാപനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

https://vidwan.inflibnet.ac.in
രാജ്യത്തെ നിപുണർ മുതൽ സൂക്ഷ്മവിശകലരുടെയും  ദീർഘവീക്ഷണമുള്ള സഹകാരികൾ, ഫണ്ടിങ്‌ ഏജൻസികളുടെ നയരൂപ കർത്താക്കൾ, ഗവേഷകർ, പണ്ഡിതർ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാൻ ഫാക്കൽറ്റി അംഗങ്ങൾ വിദ്വാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ഇ മെയിലിൽ സഹായം തേടാം .കൂടുതൽ വിവരങ്ങളോ വ്യക്തതയോ വേണമെങ്കിൽ eresource.ugc@gmail.com ,eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ- മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top