19 April Friday

ഉപരിപഠനത്തിന്‌ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


തിരുവനന്തപുരം
ഫെലോഷിപ്പോടെ അമേരിക്കയിൽ ഉന്നതപഠനത്തിന്‌ അവസരമൊരുക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എജ്യൂക്കേഷൻ ഫൗണ്ടേഷന്റെ  (യുഎസ് ഐഇഎഫ്) ഫുൾബ്രൈറ്റ് - നെഹ്‌‌റു ഫെലോഷിപ്പിന്‌ ഇപ്പോൾ അപേക്ഷിക്കാം.  ഉപരിപഠനം, ഗവേഷണം, പരിശീലനം, നൈപുണ്യവികസനം എന്നിവ ലക്ഷ്യമിട്ടുള്ളതാണ്‌ ഫെലോഷിപ്. ഫുൾബ്രൈറ്റ് - നെഹ്‌റു മാസ്റ്റേഴ്‌സ്, ഫുൾ ബ്രൈറ്റ് നെഹ്‌റു ഡോക്ടറൽ റിസർച്ച്, പോസ്റ്റ് ഡോക്ടറൽ  തുടങ്ങിയ വിവിധ ഫെലോഷിപ്പുകളുണ്ട്‌.

ഫുൾബ്രൈറ്റ് - നെഹ്‌റു മാസ്റ്റേഴ്‌സ്
ആർട്‌സ് ആൻഡ് കൾച്ചർ മാനേജ്‌മെന്റ്, ഇക്കണോമിക്സ്, എൻവയോൺമെന്റൽ സയൻസ്, ഹയർ എജ്യൂക്കേഷൻ അഡ്മിനിസ്‌ട്രേഷൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഹെൽത്ത്, അർബൻ ആൻഡ് റീജ്യണൽ പ്ലാനിങ്, വിമെൻ സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ. യോഗ്യത: ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി കുറഞ്ഞത്  മൂന്നുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യാത്രച്ചെലവ്, ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, ഇൻഷുറൻസ് ആനുകൂല്യം എന്നിവ ലഭിക്കും. മെയ് 15 ആണ് അവസാന തീയതി.

ഫുൾ ബ്രൈറ്റ് നെഹ്‌റു ഡോക്ടറൽ റിസർച്ച്‌
അഗ്രിക്കൾച്ചർ സയൻസ്, ആന്ത്രപോളജി, ബയോ എൻജിനിയറിങ്, കാലാവസ്ഥാ പഠനം, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഊർജം, ഹിസ്റ്ററി, മെറ്റീരിയൽ സയൻസ്, ആർട്‌സ്, ഫിസിക്കൽ സയൻസ്, പബ്ലിക് ഹെൽത്ത്, സോഷ്യോളജി, വിഷ്വൽ ആർട്‌സ്, ജെൻഡർ സ്റ്റഡീസ് ഉൾപ്പെടെയുള്ള മേഖലകൾ.  സെപ്തംബർ ഒന്നിനുമുമ്പ് ഇവർ പിഎച്ച്ഡിക്ക്‌ രജിസ്റ്റർ ചെയ്യണം. പിജി ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണം. അപേക്ഷ ജൂലായ് 15-നകം നൽകണം.

മറ്റു ഫെലോഷിപ്പുകൾ
ഡോക്ടറൽ വിഷയങ്ങൾപോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പിന്‌ പരിഗണിക്കും. അപേക്ഷ ജൂലായ് 15-നകം. അക്കാദമിക്‌ ആൻഡ് പ്രൊഫഷണൽ എക്സലൻസിന്‌ അധ്യാപകർ, ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം. ഗവേഷണ ഗ്രാന്റായാണ് ഇത് നൽകുന്നത്. നാലു മാസമാണ് കാലയളവ്. ജൂലായ് 15 ആണ് അവസാന തീയതി. ഫുൾബ്രൈറ്റ് നെഹ്‌റു ഇന്റർനാഷണൽ എജ്യൂക്കേഷൻ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സെമിനാറിന്‌ വിദ്യാഭ്യാസമേഖലയിൽ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. അവസാന തീയതി ഒക്ടോബർ 15. കൂടാതെ ഹൂബർട്ട് എച്ച് എംഫ്രി ഫെലോഷിപ് പ്രോഗ്രാം, ഡിസ്റ്റിങ്‌ഷ്ഡ് അവാർഡ്‌സ് ഇൻ ടീച്ചിങ് ഫോർ ഇന്റർനാഷണൽ ടീച്ചേഴ്‌സ്, ടീച്ചിങ് എക്‌സലൻസ് ആൻഡ് അച്ചീവ്‌മെന്റ് പ്രോഗ്രാം എന്നിവയും ഫുൾ ബ്രൈറ്റ് ഫെലോഷിപ് പ്രോഗ്രാമിലുണ്ട്.

അപേക്ഷകർക്ക്‌ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ മെന്ററിങ്‌ പ്രോഗ്രാമുകൾ ഉണ്ടാകും.  വിവരങ്ങൾക്കും അപേക്ഷയുടെ വിവിധ ഘട്ടങ്ങളും അറിയാൻ : www.usief.org.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top