24 April Wednesday

കുസാറ്റ്, എംജി, ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2016

കൊച്ചി >  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെയും കുട്ടനാട് എന്‍ജിനിയറിങ് കോളേജിലെയും 28നു നടത്താനിരുന്ന മൂന്നാംവര്‍ഷ ബിടെക് പരീക്ഷകള്‍ (2015 അഡ്മിഷന്‍) 29ലേക്ക് മാറ്റിവച്ചതായി പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷാസമയത്തിലും സെന്ററിലും മാറ്റമില്ല. മാറ്റിവച്ച മറ്റു പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

എംജി സര്‍വകലാശാല 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട്.

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ച ഫസ്റ്റ് ബിയുഎംഎസ് റഗുലര്‍ പരീക്ഷ, മെഡിക്കല്‍ പിജി ഡിപ്ളോമ പരീക്ഷ, ഒന്നാംവര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി റഗുലര്‍/സപ്ളിമെന്ററി പരീക്ഷ, ഒന്നാം വര്‍ഷ ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി റഗുലര്‍/സപ്ളിമെന്ററി പരീക്ഷ എന്നിവ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. പരീക്ഷാസമയത്തില്‍ മാറ്റമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top