10 July Thursday

എംജി പിജി പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 31 വരെ

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2016

കോട്ടയം > പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി എം ജി സര്‍വകലാശാലയുടെ പിജി പ്രവേശനത്തിനുള്ള അവസരം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  31 വരെ നീട്ടി.

സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ് ആഗസ്റ്റ് 31 വരെ നീട്ടിയത്. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ /പിന്നാക്ക വിഭാഗങ്ങള്‍ (എസ്ഇബിസി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും അലോട്മെന്റ് നടത്തും.

  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. 'അക്കൌണ്ട് ക്രിയേഷന്‍' എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ–മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ളിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ.

എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍/സ്റ്റാഫ് ക്വാട്ട വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍   27 നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അതിനാല്‍ ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല. റാങ്ക് ലിസ്റ്റ്  28ന് അതത് കോളജ് നോട്ടീസ് ബോര്‍ഡുകളില്‍ പ്രസീദ്ധീകരിക്കും. പ്രവേശനം   29ന് അതത് കോളേജുകളില്‍ നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top