24 April Wednesday

പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിന്‌ അപേക്ഷ ഇന്നു‌മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജിലേക്ക് 2020–21 വർഷത്തെ ബിഎസ്‌‌സി  നേഴ്സിങ്‌ ഉൾപ്പെടെ ഒമ്പത്‌ കോഴ്‌സിലെ പ്രവേശനത്തിന്‌‌ തിങ്കളാഴ്‌ചമുതൽ അപേക്ഷിക്കാം. എൽബിഎസിന്റെ www.lbscentre.kerala.gov.in വെബ്സൈറ്റിലൂടെ ആഗസ്‌ത്‌ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ വഴിയും ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയും ആഗസ്‌ത്‌ 25 വരെ അപേക്ഷാ ഫീസും അടയ്‌ക്കാം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 600 രൂപയും എസ്‌സി, എസ്‌ടി വിഭാഗത്തിന്‌ 300 രൂപയുമാണ്.

ബിഎസ്‌സി നേഴ്സിങ്‌, ബിഎസ്‌സി (എംഎൽടി), ബിഎസ്‌സി (ഒപ്റ്റോമെട്രി) കോഴ്സുകൾക്ക് പ്ലസ്‌ ടു /തത്തുല്യം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി വിഷയങ്ങൾ ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം.

ബിഎസ്‌സി പെർഫഷൻ ടെക്നോളജി, ബിസിവിടി, ബിപിടി എന്നീ കോഴ്സുകൾക്ക് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി പ്ലസ്‌ടു  /തത്തുല്യം. ബയോളജിക്ക് 50 ശതമാനം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മൊത്തത്തിൽ 50ശതമാനം മാർക്കും നേടണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസാകണം. ബിപിടി കോഴ്സിന് അപേക്ഷിക്കുന്നവർ പ്ലസ്‌ടു തലത്തിൽ ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം.

ബിഎഎസ്എൽപി കോഴ്സിന് പ്ലസ്‌ടു/ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കണം.

മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിന് പ്ലസ്‌ടു /തത്തുല്യം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50ശതമാനം മാർക്കോടെ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കണം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്‌ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് 5ശതമാനം മാർക്ക് ഇളവ് അനുവദിക്കും.   അപേക്ഷകർ 2020 ഡിസംബർ 31ന് 17 വയസ്സ്‌ പൂർത്തീകരിച്ചിരിക്കണം. കുറഞ്ഞ വയസ്സിന് ഇളവ് ഇല്ല. സർവീസ് ക്വാട്ടയിലുള്ളവർ ഒഴികെ മറ്റാർക്കും ഉയർന്ന പ്രായ പരിധിയില്ല. സർവീസ് ക്വാട്ടയിലേക്കുള്ളവരുടെ പ്രായപരിധി 2020 ഡിസംബർ 31ന്‌ 46 വയസ്സ്‌‌ ആയിരിക്കും. ഫോൺ: 0471- 2560363,364.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top