27 April Saturday

കുസാറ്റ് ബി.ടെക് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2016

കൊച്ചി > കുസാറ്റ് ബി.ടെക് എഞ്ചിനീയറിങ് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃശൂര്‍ കൊരട്ടി ഹാലം നിവാസില്‍ നിതിന്‍ ബെന്നി മൈപ്പന്‍ ഒന്നാം റാങ്ക്നേടി. ഇട്ടിമാണി ബെന്നിയുടെയും ജോണ്‍സി ബെന്നിയുടെയും മകനാണ്. പത്തനംതിട്ട കാവുംഭാഗം ഒലീവ് അരീനവില്ലയില്‍ അക്ഷയ് ആനന്ദ് രണ്ടാം റാങ്കിന് അര്‍ഹനായി.

തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷ്, ചേര്‍ത്തല സ്വദേശി  രാഹുല്‍ എസ് ബാബു, മവേലിനഗര്‍ സ്വദേശി ഗോവിന്ദ് എസ് ശങ്കര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി.

സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ വഴിനടത്തിയ പരീക്ഷയാണ് ഇത്തവണത്തേത്. പരീക്ഷയെഴുതിയ 18000 വിദ്യാര്‍ഥികള്‍ 11054 വിദ്യാര്‍ഥികള്‍ യോഗ്യതനേടി. പൊതുപ്രവേശന പരീക്ഷാഫലം  www.cusat.nic.in  cusatresults.nic.in  എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top