27 April Saturday

എംജി ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2016

കോട്ടയം > മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേയും സര്‍വ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോണ്‍സ്റ്റിറ്റുവന്റ് കോള്േജ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സുകളിലേയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സര്‍വ്വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/എസ് ഇ ബി സി/ഇ ബി എഫ് സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും. 

മാനേജുമെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

ജൂണ്‍ 9 വരെ രജിസ്ട്രേഷനുള്ള സമയമുണ്ടായിരിക്കും. ഓരോ കോളേജുകളിലേയും അക്കാഡമിക് പ്രോഗ്രാം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ പ്രോസ്പെക്ടസിന്റെ സംക്ഷിപ്തñ രൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ രജിസ്ടേഷനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും, ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ അക്ഷയ സെന്ററുകള്‍ വഴിയും  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുക്കിയിട്ടുണ്ട്.  കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലും  ഏക ജാലക ഹെല്‍പ് ഡെസ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്ടേഷന്‍ ഫീസ് എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപയും മറ്റുള്ളവര്‍ക്ക് 400 രൂപയുമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0481 6555564, 2733379, 2733581.കോളേജധികൃതരുടെ ശ്രദ്ധക്ക്

സ്പോട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മന്റ്/കമ്മ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച് സര്‍വ്വകലാശാല വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജധികൃതര്‍ വിജ്ഞാപനത്തിലുള്ള തീയതികള്‍ക്കനുസൃതമായിതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. കോളേജധികൃതര്‍ തങ്ങളുടെ ഇ–മെയില്‍ ദിവസേന പരിശോധിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്കുകള്‍
എംജി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍വ്വകലാ ശാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് തിരുവല്ല, പത്തനംതിട്ട, അടിമാലി, കട്ടപ്പന, നോര്‍ത്ത് പറവൂര്‍, എന്നീ സ്ഥലങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുകളെ സമീപിക്കാം.

കോളേജുകളില്‍ ഹെല്‍പ്ഡെസ്കുകള്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേയും, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളിലേയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലെ മെരിറ്റ്/സംവരണ സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാവശ്യമായ ഹെല്‍പ്പ് ഡെസ്ക് സംവിധാനങ്ങള്‍ ഏകജാലക സംവിധാനത്തില്‍ വരുന്ന എല്ലാ കോളേജുകളും നിര്‍ബന്ധമായും  ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരത്തില്‍ ഏര്‍പ്പെടുത്തുന്ന ഹെല്‍പ് ഡെസ്കുകളില്‍ ഒരു നോഡല്‍ ആഫീസറെ ചുമതലപ്പെടുത്തി ഇത് സംബന്ധിച്ച  വിവരങ്ങള്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഹെല്‍പ് ഡെസ്കുകളില്‍ ഫോണ്‍  നിര്‍ബന്ധമായും ഏര്‍പ്പെടുത്തി ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സര്‍വ്വകലാശാല രജിസ്ട്രാറെ  അറിയിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top