25 April Thursday

വെ​ല്ലൂർ മെഡിക്കൽ കോളേജ്‌ : മാർച്ച്‌ 26 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


തിരുവനന്തപുരം
വെ​​​ല്ലൂ​​​ർ ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേജി​​​ൽ  പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് മാർച്ച്‌ 26 വരെ ഓൺലൈനായി  അ​​​പേ​​​ക്ഷി​​​ക്കാം. എം​​​ബി​​​ബി​​​എ​​​സ്, നേഴ്‌സിങ്‌, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌സുകളിലാണ്‌ പ്രവേശനം. അഖി​​​​​​ലേ​​​ന്ത്യാ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നീ​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നാ​​​​​​യി​​​രി​​​ക്കും എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​നം. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾക്ക്‌ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. 

അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്റൗ​​​ട്ട് അ​​​നു​​​ബ​​​ന്ധരേ​​​ഖ​ സ​​​ഹി​​​തം ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന​​​കം അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം.​​​ എം​​​ബി​​​ബി​​​എ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നീ​​​റ്റ് യു​​​ജി സ്കോ​​​ർ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം ഓ​​​ൺലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ആ​​​കെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളെ ഗ്രൂ​​​പ്പ്‌ എ, ​​​ഗ്രൂ​​​പ്പ്‌ ബി ​​​എ​​​ന്ന് ര​​​ണ്ടാ​​​യി തി​​​രി​​​ച്ചി​​ട്ടു​​ണ്ട്. എം​​​ബി​​​ബി​​​എ​​​സ്, ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഗ്രൂ​​​പ്പ്‌ എ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ, അ​​​നു​​​ബ​​​ന്ധ മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഗ്രൂ​​​പ്പ്‌ ബി​​​യി​​​ൽ.

ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ് ടെ​​​സ്റ്റും ഇന്റർ​​​വ്യൂ​​​വും ജൂലൈ 20നും  22നും. ആ​​​ഗ​​​സ്റ്റ് നാ​​​ലി​​​ന് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂലൈ 23 നും  24നും.  ഫ​​​ലം  25ന്. ​​​നേ​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ ജൂ​​​ലൈ 28, 30. ഫ​​​ലം ആ​​​ഗ​​​സ്റ്റ് ആ​​​റി​​​ന്.​ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ പി​​​ജി ഡി​​​പ്ലോ​​​മ, എം​​​എ​​​ച്ച്എ, എം​​​എ​​​സ്‌​​​സി പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ ആ​​​ഗ​​​സ്റ്റ് 4, 5. ഫ​​​ലം ആ​​​ഗ​​​സ്റ്റ് ആ​​​റി​​​ന്. എം​​​പി​​​എ​​​ച്ച് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യും ഇ​​​ന്റ​​​ർ​​​വ്യൂ​​​വും മേ​​​യ് 25നും  26 നും  ന​​​ട​​​ത്തി മെയ്‌ 27ന് ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. 

2020 ഡി​​​സം​​​ബ​​​ർ 31ന് 17 ​​​വ​​​യ​​​സ്സ്‌ പൂ​​​ർ​​​ത്തി​​​യാ​​​കണം. നേ​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നു​​​ള്ള ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 30. പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​നവ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ​അ​​​പേ​​​ക്ഷി​​​ക്കാം. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.  ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു ​​​പാ​​​സാ​​​യ​​​വ​​​രും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ൺ​കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്ക​​​ണം.

കോഴ്‌സുകൾ
ബി​​​ഒ​​​ടി, ബി​​​പി​​​ടി, ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ്‌​​​സി ഒ​​​പ്ടോ​​​മെ​​​ട്രി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ റെക്കോ​​​ഡ്സ് സ​​​യ​​​ൻ​​​സ്, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഓ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഡ​​​യാ​​​ലി​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി പ്രോ​​​സ്തെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​ഡോ​​​ണ്ടി​​​ക്സ്, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ തെ​​​റാ​​​പ്പി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ സോ​​​ഷ്യോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യോ പ​​​ൾ​​​മ​​​ന​​​റി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ആ​​​ൻ​​​ഡ് അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​റോ ഇ​​​ല​​​ക്‌​​​ട്രോ​​​സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ആ​​​ക്സി​​​ഡന്റ്‌ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യാ​​​ക് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യാ​​​ണ്‌ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ. ഒ​​​രാ​​​ൾ​​​ക്ക് ഏ​​​ഴ്‌ കോ​​​ഴ്സു​​​ക​​​ൾ​​​ക്കുവ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഡി​​​പ്ലോ​​​മ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​ഗ്രി, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​ണ്‌ ഗ്രൂ​​​പ്പ് ബി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്. ഒ​​​രാ​​​ൾ​​​ക്ക് അ​​​ഞ്ചു കോ​​​ഴ്സു​​​ക​​​ൾ​​​ക്കുവ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. എ​​​പ്പി​​​ഡി​​​മി​​​യോ​​​ള​​​ജി, ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​ക്സ്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് എ​​​ന്നി​​​വ​​​യി​​​ലാണ്‌ മാ​​​സ്റ്റേ​​​ഴ്സ് കോ​​​ഴ്സു​​​ക​​​ൾ. മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും എ​​​പ്പി​​​ഡി​​​മി​​​യോ​​​ള​​​ജി​​​യി​​​ൽ എം​​​എ​​​സ്‌​​​സി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് എം​​​എ​​​സ്‌​​​സി ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​നും ബി​​​രു​​​ദ​​​ത​​​ല​​​ത്തി​​​ൽ ഫി​​​സി​​​ക്സ് പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്ക്‌ മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​ക്സ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​പി​​​ടി ​​​ബി​​​ഒ​​​ടി, ബി​​​എ​​​എം​​​എ​​​സ്, ബി​​​ഫാം, ബി​​​ടെ​​​ക്, മാ​​​നേ​​​ജ്മെ​​​ന്റ്‌, നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

പരീക്ഷാകേന്ദ്രങ്ങൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വ​​​യ്ക്കുപു​​​റ​​​മെ ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മ​​​ധു​​​ര, മും​​​ബൈ, പോ​​​ണ്ടി​​​ച്ചേ​​​രി, സേ​​​ലം, വെ​​​ല്ലൂ​​​ർ, വി​​​ജ​​​വാ​​​ഡ, പെ​​​നാം​​​ഗ് (മ​​​ലേ​​​ഷ്യ) പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്.

120 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്രവേശനപ​​​രീ​​​ക്ഷ​​​യാ​​​ണ്‌ ന​​​ട​​​ത്തു​​​ന്ന​​​ത്. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി, ആ​​​നു​​​കാ​​​ലി​​​കവി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്ന്‌ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.  അ​​​പേ​​​ക്ഷാ​​​ഫോം, മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ എ​​​ന്നി​​​വ​​​യ്ക്കും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. വെ​​​ബ്സൈ​​​റ്റ്: https://admissions.cmcvellore.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top