25 April Thursday

സിബിഎസ്ഇ 10, 12 പരീക്ഷക്ക് ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2016

കൊച്ചി > സിബിഎസ്ഇയുടെ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന 10, 12 ക്ളാസുകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങളായതായി സിബിഎസ്ഇ പത്രകുറിപ്പില്‍ അറിയിച്ചു. 10–ാംക്ളാസില്‍ ദേശീയതലത്തില്‍ ഇത്തവണ 14,99,122 പേരും 12–ാംക്ളാസില്‍ 10,67,900 പേരും എഴുതും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10–ാംക്ളാസില്‍ 9.12 ശതമാനവും 12–ാംക്ളാസില്‍ 2.65 ശതമാനവും വിദ്യാര്‍ഥികള്‍ കൂടുതലാണ്.  

കേരളമുള്‍പ്പെടുന്ന തിരുവനന്തപുരം റീജണില്‍ ഇത്തവണ 10–ാംക്ളാസില്‍ 74,152 പേരും 12–ാംക്ളാസില്‍ 32,767 പേരും എഴുതുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരീക്ഷാഭയമൊഴിവാക്കാന്‍ സിബിഎസ്ഇ ടെലഫോണ്‍ കൌണ്‍സലിങ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരം www.cbse.nic.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top