11 May Saturday
സെപ്‌തംബർവരെ തുടരുന്ന പഠന ധനസഹായ പദ്ധതികളുടെ ലിസ്‌റ്റ്‌ യുജിസി പ്രസിദ്ധീകരിച്ചു

യുജിസി സ്കീമുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 25, 2020


തിരുവനന്തപുരം
ധനസഹായം തുടരുന്ന പദ്ധതികളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ  (യുജിസി) പ്രസിദ്ധീകരിച്ചു.  കോവിഡ്‌–- 19ന്റെ  പശ്‌ചാത്തലത്തിലാണ്‌ ചില സ്‌കീമുകളുടെയും സ്‌കോളർഷിപ്‌, ഫെലോഷിപ്പുകൾ എന്നിവയും തുടരാൻ തീരുമാനിച്ചത്‌. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതികളുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചത്‌.

വിവിധ ഫെലോഷിപ്പുകളും ഫാക്കൽറ്റികൾക്കുള്ള യുജിസി റിസർച്ച് അവാർഡുകൾ, പോസ്റ്റ്-ഡോക്ടറൽ ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ, ഡോക്ടറൽ വിദ്യാർഥി  ഫെലോഷിപ്പുകൾ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, ന്യൂനപക്ഷ വിദ്യാർഥികൾക്ക് മൗലാന ആസാദ് ദേശീയ ഫെലോഷിപ്‌, ദേശീയ ഫെലോഷിപ്‌ തുടങ്ങിയ വിവിധ ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും തുടരുന്നവയുടെ ലിസ്‌റ്റിലുണ്ട്‌.  

മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (എം‌ഒ‌യു‌സി), ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട്, സ്വച്ഛ് ഭാരത്- സ്വസ്ത് ഭാരത് അഭിവാൻ, കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ് (കെയർ) എന്നിവയും തുടരും.  

ലിങ്ക്‌ https://www.ugc.ac.in/pdfnews/7815627_Annexure-of-UGC-Schemes-proposed-for-Continuation.pdf


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top