26 April Friday

ശാസ് ത്ര വിഷയങ്ങളിൽ നെറ്റ് ജൂൺ 16ന്

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും ലക്ചർഷിപ് അർഹതാ നിർണയത്തിനുമുള്ള സിഎസ്ഐആർ‐യുജിസി നെറ്റ് 2019 ജൂൺ 16നു നടത്തും. നെറ്റ് പരീക്ഷ ജയിക്കുന്നവർക്ക് ലക്ചർഷിപ് യോഗ്യത ലഭിക്കും. ഗവേഷണ സ്കോളർഷിപ്പിനും ലക്ചർഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്. ജെആർഎഫിനും ലക്ചർഷിപ്പിനും ഒന്നിച്ചോ ലക്ചർഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.

കെമിക്കൽ സയൻസ്, എർത്ത് സയൻസ്, അറ്റ്മോസ്ഫറിക്  സയൻസ്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസ്, ലൈഫ് സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 

യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിഇ/ബിടെക്/ബിഫാർമ/എംബിബിഎസ്/ഇന്റഗ്രേറ്റഡ്‌ ബിഎസ്‌‐എംഎസ്‌/നാലുവർഷ ബിഎസ്  ആണ് യോഗ്യത. മറ്റു വിഷയങ്ങളിൽ പരീക്ഷ എഴുതുന്നവർക്ക് അതത് വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ എംഎസ്സി .എസ്സി/എസ്ടിക്ക്/ഭിനനശേഷി വിഭാഗങ്ങൾക്ക്‌ 50 ശതമാനവും മാർക്ക് മതി. അവസാനവർഷ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

പ്രായം: ജെആർഎഫിന് അപേക്ഷിക്കുന്നവർക്ക് 2019 ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധി 28 വയസ്സ്. എസ്സി/എസ്ടി/ഭിന്നശേഷിവിഭാഗം/വനിതകൾ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷ ഇളവ്. ഒബിസിക്ക്‌ (നോൺ ക്രീമിലെയർ) മൂന്നുവർഷവും ഇളവുണ്ട്‌. ലക്ചർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി ഇല്ല.

സിഎസ്ഐആറിന്റെ www.csirhrdg.res.in വെബ്സൈറ്റിലൂടെ  മാർച്ച് 18വരെ ഓൺലൈനായി അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top