24 April Wednesday

ബിറ്റ്‌സാറ്റ് 2018 ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018


രാജസ്ഥാനിലെ പിലാനിയിലെ  ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ (ബിറ്റ്‌സ്) എൻജിനിയറിങ്, ഫാർസി  ബിരുദ, എംഎസ്‌സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയായ  ബിറ്റ്‌സാറ്റ് 2018ന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.  http://bitsadmission.com    വെബ്‌സൈറ്റു മുഖേന ഓൺലൈനായി മാർച്ച് 13വരെ അപേക്ഷിക്കാം.

ബിഇ:
കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബയോടെക്‌നോളജി.

എംഎസ്‌സി:
ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്.
ബിഫാം,  എംഎസ്‌സി ജനറൽ സ്റ്റഡീസ്  എന്നിവയാണ് മറ്റു കോഴ്‌സുകൾ. 

ബിറ്റ്‌സിന്റെ പിലാനിയിലും ഗോവയിലും ഹൈദരാബാദിലുമുള്ള കാമ്പസുകളിലുമാണ് കോഴ്‌സുകൾ. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകൾക്ക് ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ച് പ്ലസ്ടുവിൽ മികച്ച വിജയംനേടുന്നവരും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരുമാകണം അപേക്ഷകർ. ബിഫാമിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച്  പ്ലസ്ടു പാസായിരിക്കണം.  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവക്ക് മൊത്തം 75 ശതമാനം മാർക്കും ഓരോ വിഷയത്തിനും 60 ശതമാനം മാർക്കും മികച്ച ഇംഗ്ലീഷ് പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.  2017ൽ പാസായവരും 2018ൽ അവസാനവർഷ പരീക്ഷ എഴുതുന്നവരും അപേക്ഷിച്ചാൽമതി. കൂടുതൽ വിവരം http://bitsadmission.com   വെബ്‌സൈറ്റിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top