25 April Thursday

എംഎസ്‌‌സി നേഴ്‌സിങ്‌: പ്രവേശനപരീക്ഷ ഒന്നിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


തിരുവനന്തപുരം
2019‐-20 അധ്യയനവർഷത്തെ എംഎസ്‌സി നേഴ്‌സിങ്‌ കോഴ്സിലേക്കുളള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ സെപ്‌തംബർ ഒന്നിന്‌ നടത്തും. ആഗസ്‌ത്‌ 10 ന്‌ - നടത്താനിരുന്ന പരീക്ഷ പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ചിരുന്നു.

വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. - തിരുവനന്തപുരം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്‌  ആൻഡ്‌ ടെക്നോളജി, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി   എറണാകുളം, ടോക്‌ - ഇൻസ്മിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി എറണാകുളം, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എൻജിനീയറിങ്‌ &ആൻഡ്‌ ടെക്നോളജി, പയ്യന്നൂർ, കണ്ണൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. വിദ്യാർഥികൾക്ക്‌ www.cee.kerala.gov.in  എന്ന സൈറ്റിൽനിന്ന്‌  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.  അപേക്ഷയിലെ അപാകതകൾ നിലനിൽക്കുന്നവർക്ക് വെബ്സൈറ്റിലെ ‘Memo’ എന്ന ലിങ്കിലൂടെ ആവശ്യമായ രേഖകൾ 27ന്‌  വൈകിട്ട്‌ നാല്‌  വരെ അപ്‌ലോഡ്‌ ചെയ്യാം. അപാകതകൾ പരിഹരിച്ചശേഷം മാത്രമേ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാവുകയുളളൂ. ഇ-മെയിൽ/ തപാൽ/ നേരിട്ട് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല.

- മുൻ നിർദ്ദേശപ്രകാരം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തവരും നിർബന്ധമായും പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. ഹെൽപ് ലൈൻ നമ്പർ: 0471-2332123, 2339101, 2339102, 2339103 & 2339104


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top