20 April Saturday

കലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം: നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2016

കലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക ബിരുദ പ്രവേശനത്തിന്റെ നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും മാന്‍ഡേറ്ററി ഫീ അടച്ച് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവരും കിട്ടിയ ഓപ്ഷനുകളില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്തവരും അഡ്മിറ്റ് കാര്‍ഡ് എടുത്ത് 27–നകം അതത് കോളേജുകളില്‍ പെര്‍മനന്റ് അഡ്മിഷന്‍ എടുക്കണം (സമയം രാവിലെ പത്തുമുതല്‍ പകല്‍ മൂന്നുവരെ). നാലാമത്തെ അലോട്ട്മെന്റില്‍ പുതിയ കോളേജോ, പുതിയ കോഴ്സോ ലഭിച്ചവര്‍ അതത് കോളേജില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സൌകര്യം വിവിധ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളില്‍ 27ന് പകല്‍ ഒന്നുവരെ മാത്രമേ ലഭിക്കൂ. പുതുതായി അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീ അടച്ച് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ പരിഗണിക്കുന്നതല്ല. വിവരങ്ങള്‍ www.cuonline.ac.in എന്ന വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top