26 April Friday

എംബിബിഎസ്/ബിഡിഎസ് സ്പോട്ട് അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകള്‍ നികത്തുന്നതിനായി ശനിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന സ്പോട്ട് അലോട്ട്മെന്റില്‍ വിദ്യാര്‍ഥികള്‍ക്ക് പുതുതായി അലോട്ട്മെന്റ് ലഭിക്കുകയോ ഉണ്ടായിരുന്ന അലോട്ട്മെന്റിന് മാറ്റംവരികയോചെയ്താല്‍ അവര്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. പുതുതായി അലോട്ട്മെന്റ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അപ്പോള്‍ത്തന്നെ ഒടുക്കേണ്ട തുക, കോളേജുകളില്‍ പ്രവേശനം നേടുന്ന സമയത്ത് ഒടുക്കേണ്ടുന്ന ബാക്കി ഫീസ്, മറ്റ് തുകകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശന യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൈവശം കരുതണം. സ്പോട്ട് അലോട്ട്മെന്റില്‍ സീറ്റ് എടുത്തശേഷം നിശ്ചിത സമയത്തിനകം പുതിയ കോളേജില്‍ പ്രവേശനം നേടുന്നതില്‍ വീഴ്ചവരുത്തുകയും അതുവഴി സീറ്റ് പാഴാക്കുകയുംചെയ്യുന്ന വിദ്യാര്‍ഥികള്‍ ലിക്വിഡേറ്റഡ് ഡാമേജസായി 10 ലക്ഷം രൂപ (എംബിബിഎസ്/ അഞ്ച് ലക്ഷം രൂപ (ബിഡിഎസ്) ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും. ഇവരെ തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ എഴുതുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, അടയ്ക്കേണ്ടുന്ന ഫീസ് എന്നിവ ഇപ്പോള്‍ പ്രവേശനം നേടിയ കോളേജുകളില്‍നിന്ന് തിരികെ വാങ്ങി പുതിയ കോളേജില്‍ പ്രവേശനം നേടേണ്ടവര്‍ അവ എത്രയും പെട്ടെന്ന് വാങ്ങി 26ന് വൈകിട്ട് അഞ്ചിനുമുമ്പ് പുതിയ കോളേജില്‍ പ്രവേശനം നേടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. 

ഓരോ കോഴ്സിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരവും ഓരോ കാറ്റഗറിയിലും ഏത് റാങ്കുവരെയുള്ളവര്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാമെന്നുള്ളതും സംബന്ധിച്ച വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top