20 April Saturday

കേരള യൂണി. ബിരുദ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ, യുഐടി കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തെ ഒന്നാം ബിരുദ പ്രവേശനത്തിന് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് വ്യാഴാഴ്ച അതത് കോളേജുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പതുമുതല്‍ പകല്‍ 12 വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഈ സമയത്തിനകം ഹാജരാകുന്ന വിദ്യാര്‍ഥികളില്‍നിന്ന് റാങ്ക് പട്ടിക തയ്യാറാക്കി പകല്‍ 1.30 മുതല്‍ പ്രവേശനം നടത്തും. 

  22ന് നടന്ന എസ്സി/എസ്ടി സ്പോട്ട് അഡ്മിഷനുശേഷം ഒഴിവുവന്ന സീറ്റുകള്‍ അര്‍ഹരായ മറ്റു വിഭാഗങ്ങളിലേക്ക് നിയമാനുസൃതം മാറ്റി 24ന് നടക്കുന്ന ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കോളേജ് തലത്തില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ നികത്തും.

പ്രവേശന സമയത്ത് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ടിസി ഉള്‍പ്പെടെ) കൈവശമുളളവര്‍ക്കു മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നോണ്‍-ക്രീമിലെയര്‍/ജാതി തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരെ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നതല്ല. കോളേജില്‍ മുമ്പ് പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് അതേ കോളേജിലെ മറ്റു കോഴ്സിലേക്ക് അര്‍ഹതയ്ക്കനുസരിച്ച് പ്രവേശനം നേടാം. വിദ്യാര്‍ഥികള്‍ നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ മാത്രമേ സ്പോട്ട് അഡ്മിഷനു വേണ്ടി ഹാജരാകാന്‍ പാടുള്ളൂ. ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1525 രൂപയാണ് ഫീസ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സര്‍വകലാശാല പോര്‍ട്ടലില്‍ (http://admissions. kerala universtiy.ac.in)  പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top