26 April Friday

ഹില്‍പാലസ് മ്യൂസിയത്തില്‍ പിജി ഡിപ്ളോമ കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2016

കൊച്ചി > തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ കേരള സാംസ്കാരികകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഒരുവര്‍ഷത്തെ പിജി ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. (എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം). കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്സിലേക്കുള്ള അടിസ്ഥാനയോഗ്യത.

അപേക്ഷാഫോറം 100 രൂപയ്ക്ക് ഹില്‍പാലസിലുളള സെന്ററിന്റെ ഓഫീസില്‍ ലഭിക്കും. തപാലില്‍ ലഭിക്കുന്നതിന് രജിസ്ട്രാര്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ എസ്ബിടിയുടെ തൃപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന 100 രൂപയുടെ ഡിഡിയും സ്വന്തം മേല്‍വിലാസമെഴുതി അഞ്ചുരൂപ സ്റ്റാമ്പ്പതിച്ച കവറും സഹിതം അക്കാദമിക് ഡീന്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്, തൃപ്പുണിത്തുറ–682301 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 

25 മുതല്‍ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20. അഭിമുഖം 24നു രാവിലെ. ക്ളാസുകള്‍ 28ന് ആരംഭിക്കും. ഫോണ്‍: 0484 2776374, 2779102.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top