19 April Friday

പരിയാരത്ത് ഫാര്‍മസി പിജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2016

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള ഫാര്‍മസി കോളേജില്‍ മാസ്റ്റര്‍ ഓഫ് ഫാര്‍മസി കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. എംഫാം ഫാര്‍മക്കോളജി, എംഫാം ഫാര്‍മക്കോഗ്നസി, എംഫാം ഫാര്‍മസ്യൂട്ടിക്സ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിഫാം ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

അപേക്ഷാഫോറവും പ്രോസ്പെക്ടസും കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്ന് നേരിട്ട് ലഭിക്കും. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ്ചെയ്തും അപേക്ഷിക്കാം. ഡൌണ്‍ലോഡ്ചെയ്ത് അപേക്ഷിക്കുന്നവര്‍ പരിയാരത്ത് മാറാവുന്ന വിധം പ്രിന്‍സിപ്പല്‍, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍ എന്ന പേരിലെടുത്ത 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. വിശദവിവരങ്ങള്‍വെബ്സൈറ്റിലും    

www.mcpariyaram.com 0497 2882154 ഫോണ്‍ നമ്പറിലും ലഭ്യമാണെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top