29 March Friday

എം ജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം : ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നു മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 23, 2017

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെയും, പത്തനംതിട്ട, എറണുകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ളൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും സര്‍വ്വകലാശാലാ നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടിക ജാതി/ പട്ടികവര്‍ഗ്ഗ(എസ്സി/എസ്ടി)/സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ്ഇബിസി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും.   

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in  എന്ന വെബ്സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. അക്കൌണ്ട് ക്രിയേഷന്‍’ എന്ന  ലിങ്കില്‍ ക്ളിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ളിക്കേഷന്‍ ഫീ ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1000/- രൂപയും എസ്സി/എസ്ടി  വിഭാഗത്തിനു 500/-രൂപയുമാണ്.  ഇത്തരത്തില്‍ അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ.  അപേക്ഷകന്റെ ആപ്ളിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ളിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

  ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 20 വരെ നടത്താം.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കണ്ട.  അദ്യ അലോട്ട്മെന്റ് ജൂലൈ 31 ന് നടത്തും. ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത.  മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്   ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top