18 April Thursday

ബിരുദാനന്തര ബിരുദ മെഡിക്കൽ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ‌് നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


തിരുവനന്തപുരം
2019ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ‌്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ‌് നടപടിക്രമങ്ങൾ ആരംഭിച്ചു. 26ന‌് രാവിലെ ഒമ്പതുവരെ www.cee.kerala.gov.in എന്ന വെബ‌്സൈറ്റിലൂടെ വിദ്യാർഥികൾക്ക‌് ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ, നിലവിലുള്ള ഓപ‌്ഷനുകളുടെ പുനഃക്രമീകരണം/റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോഴ‌്സുകളിലേക്ക‌് ഓപ‌്ഷൻ സമർപ്പണം എന്നിവയ‌്ക്കുള്ള സൗകര്യം ലഭ്യമാകും. രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട‌്മെന്റിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും വെബ‌്സൈറ്റിലെ ഹോംപേജിലൂടെ ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ‌്‌. ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട‌്മെന്റിനായി പരിഗണിക്കുന്നതല്ല.

ഓൾ ഇന്ത്യാ ക്വോട്ടയിൽ ഒഴിവ‌് വന്ന‌് സംസ്ഥാന ക്വോട്ടയിലേക്ക‌് തിരികെ ലഭിച്ചേക്കാവുന്ന സീറ്റുകളിലേക്കും ഒന്നാം ഘട്ട അലോട്ട‌്മെന്റിനുശേഷം സംസ്ഥാന ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ അലോട്ട‌്മെന്റ‌് നടത്തുന്നതാണ‌്.

രണ്ടാംഘട്ട അലോട്ട‌്മെന്റ‌് സംബന്ധിച്ച വിശദമായി വിജ്ഞാപനം വെബ‌്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത‌് അപേക്ഷകർ നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top