24 April Wednesday

പരിസ്ഥിതി സാക്ഷരതാ സെമിനാര്‍: പ്രബന്ധങ്ങള്‍ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2017

തിരുവനന്തപുരം > സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ ഭാഗമായി നവംബര്‍ 19നും 20നും തിരുവനന്തപുരത്ത് പരിസ്ഥിതി സാക്ഷരത സെമിനാര്‍ സംഘടിപ്പിക്കും. കാലാവസ്ഥ വ്യതിയാനം, മണ്ണ്, ജലം, മാലിന്യം, ജൈവവൈവിധ്യങ്ങള്‍, ഹരിതഭവനങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഓരോ മേഖലയിലും ഉള്‍പ്പെട്ട നാലു പഠനംവീതം സെമിനാറില്‍ അവതരിപ്പിക്കും. ഈ മേഖലകളുമായി ബന്ധപ്പെട്ട അക്കാദമിക പഠനങ്ങള്‍, അനുഭവ കഥനങ്ങള്‍, പ്രാദേശിക പഠനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്. ഇതിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു.

മലയാളത്തില്‍ രണ്ട് പേജ് (എ ഫോര്‍ സൈസ്) ഡിടിപി ചെയ്ത് തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ നവംബര്‍ ഒന്നിനുമുമ്പ് ല്ിശൃീിാലിഹേശലൃേമര്യ@ ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം. ഏത് മേഖലയിലുള്ള പ്രബന്ധമാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അക്കാദമികപഠനം, അനുഭവകഥനം, പ്രാദേശിക പഠനം എന്നിവയില്‍ ഏത് ഇനത്തില്‍പ്പെട്ട പഠനമാണെന്നും രേഖപ്പെടുത്തണം. പ്രബന്ധം തയ്യാറാക്കിയ വ്യക്തിയുടെ ബയോഡാറ്റ പ്രബന്ധത്തോടൊപ്പം ചേര്‍ക്കണം. തെരഞ്ഞെടുത്ത പ്രബന്ധം സെമിനാറില്‍ അവതരിപ്പിക്കണം.

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ 2017 നവംബര്‍ ഒന്നിനുമുമ്പ് പേര്, പൂര്‍ണമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മേല്‍സൂചിപ്പിച്ച ഇ-മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.സാക്ഷരത മിഷന്‍ 2000 വാര്‍ഡില്‍ നടത്തിയ ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനത്തിന്റെ സംസ്ഥാനതല റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top