26 April Friday

ഹോമിയോ, ആയുര്‍വേദ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2017

തിരുവനന്തപുരം > 2017ലെ ഹോമിയോ, ആയുര്‍വേദ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലെയും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലെയും ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് സ്പോട്ട് അലോട്ട്മെന്റ് 23ന് രാവിലെ 9.30ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ക്യാമ്പസിലുള്ള അനാട്ടമി ഹാളില്‍ പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തും.

23ന് സ്പോട്ട് അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ 24ന് സ്പോട്ട് അലോട്ട്മെന്റ് പ്രക്രിയ തുടരും. സ്വകാര്യ സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി കോളേജുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകള്‍ ഈ സ്പോട്ട് അലോട്ട്മെന്റില്‍ നികത്തും. വെറ്ററിനറി കോഴ്സിലെ സീറ്റുകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ വെറ്ററിനറി കോഴ്സില്‍ ഒഴിവുവരുന്ന സീറ്റുകള്‍ സ്പോട്ട് അലോട്ട്മെന്റിന് പരിഗണിക്കില്ല. പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കിയ മെഡിക്കല്‍ ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം.

സ്പോട്ട് അലോട്ട്മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം www.cee-kerala.org, www.cee.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. ഹെല്‍പ്പ് ലൈന്‍നമ്പര്‍: 0471 2339101, 2339102, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top