24 September Sunday

എസ്‌എസ്‌എൽസിക്കുശേഷം ഉപരിപഠനം

ഡോ. ടി പി സേതുമാധവൻUpdated: Monday Apr 22, 2019

എസ്‌എസ്‌എൽസിക്കുശേഷമാണ് ഞാൻ സുഹൃത്തിന്റെ കോഴിക്കോടുള്ളവീട്ടിലെത്തിയത്-. ഗേറ്റ്തുറന്നപ്പോൾതന്നെ വീട്ടിൽ നിന്നുംരക്ഷിതാക്കളുടേയും, മകന്റേയുംവാദപ്രതിവാദങ്ങൾ .  കാര്യംതിരക്കിയപ്പോഴാണ് പിടികിട്ടിയത്-. ഇത്-കേരളത്തിലെ മിക്ക വീടുകളിലുംഇപ്പോൾ നടക്കുന്ന കാര്യമാണെന്നത്- .

എസ്‌എസ്‌എൽസിയ്-ക്കുശേഷംമകന് പ്ലസ്‌ടു ഹ്യുമാനിറ്റീസ്- ഗ്രൂപ്പെടുക്കാനാണ്താൽപര്യം. അച്ഛനും അമ്മയ്-ക്കും സയൻസ്- ഗ്രൂപ്പിനോടാണ്താൽപര്യം ! മാത്രമല്ലസംസ്ഥാനത്തെ എല്ലാ പരിശീലന കേന്ദ്രങ്ങളിലും എൻട്രൻസ്- കോച്ചിങ്‌, ബ്രിഡ്-ജ്- ക്ലാസ്സുകളും ഉടൻ ആരംഭിക്കുന്നതിനാൽ കോച്ചിംഗ്-കേന്ദ്രത്തിൽ  ചേരാൻ അവർ മകനെ നിർബന്ധിയ്-ക്കുന്നു.  സഹികെട്ട മകൻ രക്ഷിതാക്കളുമായിഏറ്റുമുട്ടുന്നു.

താൽപര്യമില്ലാത്ത വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നു.   ഇത്- പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനിടവരുത്തുന്നു. രക്ഷിതാക്കൾഅവരുടെ മനസിൽ വർഷങ്ങളായി താലോലിച്ചു നടക്കുന്ന സ്വപ്-നങ്ങൾ സാക്ഷാത്-കരിക്കാൻ ശ്രമിക്കുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല.

സയൻസിൽ താൽപര്യമില്ലാത്ത വിദ്യാർഥി പ്ലസ്‌ടു സയൻസ്- ഗ്രൂപ്പെടുക്കാൻ നിർബന്ധിതനാകുന്നു. അവന്റെ താൽപര്യമനുസരിച്ച്- ഹ്യുമാനിറ്റീസ്- ഗ്രൂപ്പെടുത്താൽ മികച്ച ഉപരിപഠന, ഗവേഷണ, തൊഴിൽമേഖലയിൽ അവന് എത്തിച്ചേരാൻ കഴിഞ്ഞേക്കും .

വിദ്യാർഥിയുടെ താൽപര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷിഎന്നിവയ്-ക്കനുസരിച്ചുള്ള കോഴ്-സുകളാണെടുക്കേണ്ടത്-. രക്ഷിതാക്കൾ വിദ്യാർഥികളുടെമേൽ താൽപര്യമില്ലാത്ത കോഴ്-സുകൾ അടിച്ചേൽപ്പിക്കരുത്-.  രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരുംചേർന്നുള്ള തീരുമാനം ഇക്കാര്യത്തിൽഏറെ അഭികാമ്യമാണ്.

സോഫ്‌റ്റ്‌വെയർ എൻജിനിയറാവാൻ താൽപര്യമുള്ള,  പ്ലസ്‌ടുവിന് ബയോമാത്‌സ്‌  ഗ്രൂപ്പെടുത്ത വിദ്യാർഥിനിയെ അച്ഛനമ്മമാർ  ആയുർവേദ ബിരുദകോഴ്-സായ ബിഎഎംഎസിന് ചേർക്കാൻ കാര്യംമറ്റൊന്നുമല്ല.  രക്ഷിതാക്കൾ ആയുർവേദ ഡോക്ടർമാരായതാണ്കാരണം. രണ്ടുവർഷത്തിനുശേഷം മകൾ കോഴ്-സുപേക്ഷിച്ച്- എൻജിനിയറിജ്‌ കോളേജിൽ ബിടെകിന്‌ ചേരുന്നു. വിദ്യാർഥിയുടെ  പഠിക്കാനുള്ള കഴിവ്-, സ്-ട്രെസ്സ്-, അതിജീവനത്തിനുള്ളശേഷി, വീട്ടിൽ നിന്നുംവിട്ടുപ്രായോഗിക ബുദ്ധിമുട്ടുകൾ, പാഠ്യേതര കഴിവുകൾഇവയെല്ലാം സവിസ്-തരം വിലയിരുത്തേണ്ടതുണ്ട്-.

നമ്മുടെ ചുറ്റുപാടിൽ നിന്നുള്ള 5‐6 ഉദാഹരണങ്ങൾവിവരിച്ച്-കോഴ്-സിനെ വിലയിരുത്താൻ തുനിയരുത്-.  ഏതു കോഴ്-സിനും മികച്ച അവസരങ്ങളുണ്ട്-. ബിരുദംഎന്നത്- പ്രാഥമികയോഗ്യതയായിമാറിക്കഴിഞ്ഞു. ബിരുദത്തിനുശേഷംതാൽപര്യമുള്ളമേഖലകളിൽ രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠനം നടത്താം.
അനലിറ്റിക്കൽ, മാത്തമാറ്റിക്കൽ, ആശയ വിനിമയം, ഭാഷാ, പൊതുവിജ്ഞാനം, കംപ്യൂട്ടർ പ്രാവീണ്യം ഇന്ന്അത്യന്താപേക്ഷിതമാണ്.  ആസ്-ട്രേലിയൻ യൂണിവേഴ്-സിറ്റിയിലെ പ്രൊഫസറെ കണ്ടപ്പോൾ മകന്റെഅഭിരുചി കുക്കാകാനാണെന്ന് അഭിമാനത്തോടെഅദ്ദേഹം പറഞ്ഞു. നാം രക്ഷിതാക്കൾശാഠ്യം പിടിച്ച്- നമ്മുടെ ആഗ്രഹംകുട്ടികളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യംതകിടംമറിയുന്നത്-. ഡോക്ടർ ദമ്പതിമാർക്ക്- മകനോ/മകളോഡോക്ടറായില്ലെന്ന്ജീവിതംതന്നെ ഇല്ലാതാകുമെന്ന ദു:ശാഠ്യംഉപേക്ഷിക്കേണ്ട കാലംഅതിക്രമിച്ചുകഴിഞ്ഞു. ഇനിയും ഉന്നത വിദ്യാഭ്യാസരംഗത്തേക്ക്- താൽപര്യത്തോടെകടക്കുന്ന വിദ്യാർഥികളെ പരീക്ഷണമൃഗങ്ങളാക്കാൻ തുനിയരുത്-. ആഗോളഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്പോൾ ലോകത്തെമ്പാടും സാധ്യതകളുണ്ട്-. സേവന മേഖലയിലാണ്തൊഴിൽ സാധ്യതഏറെയും. വിദ്യാർഥിയുടെകഴിവുംകഴിവുകേടും മനസ്സിലാക്കി മികച്ച തീരുമാനമെടുക്കാനാണ്‌ രക്ഷിതാക്കൾ ശ്രമിക്കേണ്ടത്‌.

പ്രവേശനപരീക്ഷയ്-ക്ക്- തയ്യാറെടുക്കുമ്പോൾ
പ്ലസ്‌ടു പരീക്ഷ കഴിഞ്ഞതോടെ ഇനി പ്രവേശന പരീക്ഷാക്കാലമാണ്. മെഡിക്കൽ, എൻജിനിയറിങ്‌ നിയമം, ഹ്യുമാനിറ്റീസ്-, മാനേജ്-മെന്റ്-, ഡിസൈൻ, സയൻസ്-, കാർഷിക വിഷയങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകൾ പലതിനും തുടക്കമായിക്കഴിഞ്ഞു. പലതും വരും മാസത്തിലാണ്‌. 

എൻജിനിയറിങ്ങിൽ കേരള എൻജിനിയറിങ്‌- പ്രവേശന പരീക്ഷ മെയ്- 2,3 തിയതികളി ലാണ്‌. നീറ്റ്‌ പരീക്ഷയും മെയ്‌ ആദ്യമാണ്‌. ജെഇഇ അഡ്‌വാൻസ്‌ഡ്‌ പരീക്ഷ വരുന്നുണ്ട്‌.  ഐസിഎആർ ന്റെ ദേശീയ കാർഷിക പ്രവേശന പരീക്ഷ, ദേശീയ നിയമ സർവകലാശാലകളിലേയ്-ക്കുള്ള പ്രവേശനത്തിനുള്ള ക്ലാറ്റ്‌,  ജിപ്-മർ, എയിംസ്- പ്രവേശന പരീക്ഷകളുമുണ്ട്-.

പ്രവേശന പരീക്ഷയ്-ക്ക്- തയ്യാറെടുക്കുന്ന വിദ്യാർഥികൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്-. ഇനി പരീക്ഷയ്-ക്ക്- കുറച്ചു സമയം മാത്രമേയുള്ളൂ. മുൻ വർഷങ്ങളിലെ പരമാവധി പരീക്ഷാ ചോദ്യങ്ങൾക്ക്- ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. സമയം അഡ്-ജസ്റ്റ്- ചെയ്യാൻ മോക്ക്- ടെസ്റ്റുകൾ ചെയ്യണം.
പ്ലസ്‌വൺ, പ്ലസ്‌ ടു വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലെ വരാവുന്ന ചോദ്യങ്ങൾക്ക്- ശ്രദ്ധയോടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ഫിസിക്-സ്-, കണക്ക്-, കെമിസ്-ട്രി, വിഷയങ്ങളിൽ നിന്നു വരാവുന്ന പ്രോബ്ലം ബേസ്‌ഡ്‌ ചോദ്യങ്ങൾക്ക്- ഉത്തരം കണ്ടെത്തണം. കംപ്യൂട്ടർ അധിഷ്-ഠിത പരീക്ഷ എഴുതുന്നതിനു മുമ്പ്- കംപ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിനുമുമ്പ്- മോക്ക്-ടെസ്റ്റുകൾ ചെയ്യുന്നത്- നല്ലതാണ്. നെഗറ്റീവ്- മാർക്ക്- രീതിയിലുള്ള പരീക്ഷയിൽ ഉത്തരം അറിയാത്ത ചോദ്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്-.

കേരള എൻജിനിയറിങ്‌ പ്രവേശന പരീക്ഷയിൽ ആദ്യ പേപ്പറിൽ ഫിസിക്-സിൽ നിന്ന് 72 ഉം, കെമിസ്-ട്രിയിൽ നിന്നും 48 ഉം ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറായ മാത്തമാറ്റിക്-സിൽ നിന്നും120 ചോദ്യങ്ങളുണ്ടാകും. സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ അറിഞ്ഞിരിക്കണം. വിദ്യാർഥികൾ സിബിഎസ്-ഇ, സ്റ്റേറ്റ് സിലബസ്സുകൾ വിലയിരുത്തുന്നത്- നല്ലതാണ്. മേയ്- രണ്ടിനു രാവിലെ 10 മുതൽ 12.30 വരെ ഫിസിക്-സ്-, കെമിസ്-ട്രി (ഒന്നാം പേപ്പർ) പരീക്ഷയും മൂന്നിനു രാവിലെ 10 മുതൽ 12.30 വരെ മാത്തമാറ്റിക്-സ്- (രണ്ടാം പേപ്പർ) പരീക്ഷയും നടക്കും. 14 ജില്ലകളിലും മുംബൈ, ന്യൂഡൽഹി, ദുബായ്- എന്നിവിടങ്ങളിലുമാണ് കേന്ദ്രങ്ങൾ.
നീറ്റിൽ കെമിസ്-ട്രി, ഫിസിക്-സ്-, എന്നിവയിൽ നിന്ന് 45 വീതവും, ബയോളജിയിൽ നിന്ന് 90 ഉം ചോദ്യങ്ങളുണ്ടാകും. മൊത്തം 80 ചോദ്യങ്ങൾക്ക്- 720 മാർക്കാണ്.

പരീക്ഷയിൽ ബയോളജി മാർക്കിന് ഏറെ പ്രാധാന്യമുണ്ട്-. ബയോളജിയ്-ക്ക്- ആദ്യം ഉത്തരം മാർക്ക്- ചെയ്യുന്നതാണ്‌ നല്ലത്‌. എയിംസ്- പരീക്ഷയിൽ 20 മാർക്ക്- പൊതുവിജ്ഞാനത്തിൽ നിന്നാണ്. കഴിഞ്ഞ ഒരു വർഷത്തെ പത്രങ്ങളിൽനിന്നുള്ളവയായിരിക്കും. ജിപ്-മർ പരീക്ഷയിൽ 10 മാർക്കിന്റെ ഇംഗ്ലീഷിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.  പ്രവേശന പരീക്ഷയ്-ക്ക്- സമയക്കുറവ്- വരാതെ നോക്കാൻ നന്നായി പഴയ ചോദ്യങ്ങൾ ചെയ്-ത്- ശീലിക്കണം.

പരീക്ഷയ്-ക്ക്- മുമ്പ്- അനാവശ്യമായി ടെൻഷനടിക്കരുത്-. ഇത്- മാർക്ക്- കുറയ്-ക്കാനേ ഇടവരുത്തൂ.  ഹാൾ ടിക്കറ്റ് ഡൗൺലോഡ്- ചെയ്യാൻ മറക്കരുത്-. പരീക്ഷയ്-ക്ക്- ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാസെന്ററിലെത്തണം. കഴിഞ്ഞ പരീക്ഷകളെയോർത്ത്- വേവലാതിപെടരുത്-. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതിയാൽ വിജയം സുനിശ്ചിതം.

(കോഴിക്കോട്‌ യുഎൽ സൈബർ എഡ്യൂക്കേഷൻ ഡയറക്ടറും കരിയർ പംക്തികാരനുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top