27 April Saturday

കേരള സര്‍വകലാശാല പിജി പ്രവേശനം: ഒന്നാം അലോട്ട്മെന്റായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2017


തിരുവനന്തപുരം >കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെയും യുഐടികളിലെയും 2017-18 അധ്യയന വര്‍ഷത്തെ ബിരുദാനന്തരബിരുദ (പിജി) കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അലോട്ട്മെന്റ് (http://admissions.keralauniverstiy.ac.in) പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ 22നകം അഡ്മിഷന്‍ ഫീസ് ഒടുക്കുന്നതിനുള്ള ചെലാന്‍ ഡൌണ്‍ലോഡ് ചെയ്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് ഒടുക്കി ജേര്‍ണല്‍ നമ്പര്‍ വെബ്സൈറ്റില്‍  നല്‍കി സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച വിവരം (ജേര്‍ണല്‍ നമ്പര്‍, തുക, ഫീസൊടുക്കിയ തീയതി, ശാഖ മുതലായവ) വെബ്സൈറ്റില്‍ രേഖപ്പെടുത്താത്ത അപേക്ഷകരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ 22നകം നീക്കണം. രണ്ടാം അലോട്ട്മെന്റിനുശേഷം മാത്രം പ്രവേശനം നേടിയാല്‍ മതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top